/indian-express-malayalam/media/media_files/2026/02/01/meesha-madhavan-2026-02-01-15-15-24.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ലാൽ ജോസിന്റെ സംവിധാനത്തിൽ 2002-ൽ റിലീസ് ചെയ്ത 'മീശമാധവൻ' ഇന്നും മലയാളികൾക്ക് ഒരു വികാരമാണ്. ചേക്കിലെ ആ പഴയ കള്ളനും രുക്മിണിയും പിള്ളേച്ചനും പെടലിയുമൊക്കെ ഇപ്പോൾ എവിടെയായിരിക്കും? ആ ചോദ്യത്തിന് ഉത്തരവുമായാണ് ഒരു മനോഹരമായ എഐ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
വർഷങ്ങൾക്കു ശേഷമുള്ള മാധവന്റെയും രുക്മിണിയുടെയുമെല്ലാം ജീവിതമാണ് എഐ വീഡിയോയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. മോഷണമെല്ലാം നിർത്തി ചേക്കിന്റെ പ്രിയപ്പെട്ട കർഷകനായ മാധവനെയാണ് വീഡിയോയിൽ കാണാനാവുക. മറ്റൊരു വിഷുപ്പുലരിയും കണികാണലുമെല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. വർഷമിത്ര കഴിഞ്ഞും കൃഷ്ണനായെത്തുന്നത് സുഗുണൻ (ഹരിശ്രീ അശോകൻ) തന്നെയാണ്.
ജഗതി ശ്രീകുമാറിന്റെയും കൊച്ചിൻ ഹനീഫയുടെയും അനശ്വര കഥാപാത്രങ്ങളെയും എഐ മാന്ത്രികതയിലൂടെ വീണ്ടും സ്ക്രീനിൽ കാണാം. രസകരമായ വീഡിയോ 'signature_by_aanand' എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. "ചേക്കിലെ മാധവൻ്റെ ഒരു വിഷു കാലം കൂടെ. പിള്ളേച്ചൻ മാധവൻ്റെ വീടും സ്ഥലവും, സ്വത്തും എല്ലാം തിരിച്ചു നൽകി. ഇന്ന് മാധവൻ ഒരു കർഷകൻ ആണ്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷം ആയി ജീവിക്കുന്ന ഒരു ചേക്ക് നിവാസി," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.
Also Read: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
ദിലീപ്, കാവ്യാ മാധവൻ, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സുകുമാരി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു മീശ മാധവൻ. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. രഞ്ജൻ പ്രമോദിന്റെതായിരുന്നു കഥ..
Read More: 'ഇനി ലൗലാജൻ വിയർക്കും; ഇപ്പുറത്ത് ജോർജ് സാറാ'; 'L366'ൽ ഇങ്ങനൊരു ട്വിസ്റ്റ്? വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us