Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

നിർമ്മല സീതാരാമന്റെ ആരായിട്ടു വരും ..?; മീനാക്ഷിയെ ട്രോളി ആരാധകര്‍

മീനാക്ഷി ഫേസ്ബുക്കിൽ പങ്കുവച്ചൊരു ചിത്രത്തിന് ട്രോൾ കമന്റുകളുമായി എത്തുകയാണ് ആരാധകർ

‘അമർ അക്ബർ അന്തോണി’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടി താരമായി മാറിയ ആളാണ് മീനാക്ഷി. പിന്നീട് അവതാരകയായും മറ്റും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ മീനാക്ഷി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഇടയ്ക്കിടെ ഓരോ ചിത്രങ്ങൾ മീനാക്ഷി പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ, മീനാക്ഷി ഫേസ്ബുക്കിൽ പങ്കുവച്ചൊരു ചിത്രത്തിന് ട്രോൾ കമന്റുകളുമായി എത്തുകയാണ് ആരാധകർ. മീനാക്ഷി അണിയൻമാരോടൊപ്പം ചേർന്ന് എടുത്ത ചിത്രത്തിനാണ് കമന്റുകൾ ലഭിക്കുന്നത്. എന്നാൽ കമന്റുകൾക്ക് കാരണം മീനാക്ഷി ചിത്രത്തിന് നൽകിയ ക്യാപ്‌ഷനാണ്. “90% ഡിസ്‌കൗണ്ട്.. അനിയന്മാർ വില്പനയ്ക്ക്.. പ്രത്യേക അറിയിപ്പ്: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുന്നതല്ല” എന്നാണ് മീനാക്ഷി ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത്.

ക്യാപ്‌ഷൻ കണ്ട ആരാധകർ, നിർമ്മല സീതാരാമൻ കാണണ്ട, നിർമ്മലാ സീതാരാമന്റെ ആരായിട്ടു വരും?” എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലരാണെങ്കിൽ 100 ശതമാനം ഡിസ്‌കൗണ്ടിന് വീട്ടിൽ ഉള്ളതിനെ തരാമെന്നും പൈസ ഒന്നും വേണ്ടയെന്നും പറയുന്നുണ്ട്. ചിലർ ആവശ്യപ്പെടുന്നത് ഡിസ്‌കൗണ്ടാണ്. ചിലർക്ക് വാറന്റിറ്റി കാർഡും യൂസർ മാന്വലും വേണമെന്നും പറയുന്നുണ്ട്. കമന്റ് ബോക്സിൽ മുഴുവൻ ഇപ്പോൾ ആരാധകരുടെ ട്രോൾ കമന്റുകളാണ്.

Read Also: ഇനി എപ്പഴാ അച്ഛാ ഇങ്ങനെ ഒരു വീഡിയോ ചെയ്യുക?; കൃഷണകുമാറിനൊപ്പമുള്ള വീഡിയോ മിസ്സ്‌ ചെയ്യുന്നുവെന്നു മക്കള്‍

നേരത്തെ മീനാക്ഷി ഷൂ പിടിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വലിയ രീതിയിൽ ട്രോളർമാരുൾപ്പെടെ ചിത്രം ഏറ്റെടുത്തിരുന്നു. ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ. ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. അതിനു ശേഷമാണ് പുതിയ ചിത്രത്തിനും ട്രോൾ കമന്റുകൾ നിറയുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Meenakshis new facebook photo with brothers getting trolled

Next Story
കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയsnake rescue, viral video, snake rescue viral video, kerala snake rescue viral video, Thrissur snake rescue viral video, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com