സൂപ്പർസ്റ്റാറുകളുടെ മക്കൾ വെളളിത്തിരയിൽ എത്തിയതുപോലെ ദിലീപിന്റെ മകൾ മീനാക്ഷിയും സിനിമയിലെത്തുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളെന്ന പേരിൽ മീനാക്ഷിയെ സ്നേഹിക്കുന്ന നിരവധി പേരുണ്ട്. കാരണം ദിലീപ്-മഞ്ജു വാര്യർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരജോഡികളാണ്.

മീനാക്ഷിയുടെ ഗിത്താർ വായിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഗിത്താർ വായനയ്ക്കു പുറമേ കൂട്ടുകാർക്കൊപ്പം മീനാക്ഷി ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. മീനാക്ഷി വളരെ സന്തോഷവതിയാണെന്നു വിഡിയോ കാണുമ്പോൾ തോന്നും. മീനാക്ഷിയുടെ കൂട്ടുകാരിലാരോ ഒരാൾ ഷൂട്ട് ചെയ്ത വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ വിഡിയോ ഷൂട്ട് ചെയ്തത് എവിടെവച്ചാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല.

നേരത്തെ മീനാക്ഷി സാരി അണിഞ്ഞുനിൽക്കുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീനാക്ഷി ദിലീപ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പുറത്തുവന്നത്. മീ ആൻഡ് ആയിഷ എന്ന തലക്കെട്ടോടെയാണ് ചിത്രം ആരോ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം ഫോട്ടോഷോപ്പിൽ ആരോ ചെയ്തതാണെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.

meenakshi dileep, dileep

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ