രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുന്നത്. ‘റാറാ റാസ്‌പുടിൻ, ലവർ ഓഫ് ദി റഷ്യൻ ക്വീൻ’ എന്ന തകർപ്പൻ ​ഗാനത്തിനാണ് ആരോഗ്യപ്രവർത്തകരായ നവീൻ കെ.റസാഖും ജാനകിയും ചുവടുവയ്‌ക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും വീഡിയോ വൈറലായതിനൊപ്പം നിരവധി പേരുടെ വാട്‌സാപ്പ് സ്റ്റാറ്റസായും നവീനും ജാനകിയും മാറി.

മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷകണക്കിനു ആളുകൾ കണ്ടു. സെക്കൻഡുകൾ കൊണ്ടാണ് വ്യൂവേഴ്‌സിന്റെ എണ്ണം കൂടുന്നത്.

 

View this post on Instagram

 

A post shared by Naveen K Razak (@naveen_k_razak)

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് നവീനും ജാനകിയും. കോവിഡ് കാലമായതിനാൽ ആരോഗ്യപ്രവർത്തകർ രാപകലില്ലാതെ അധ്വാനത്തിലാണ്. ഇതിനിടയിലാണ് ഡാൻസിനായി ഇവർ സമയം കണ്ടെത്തിയിരിക്കുന്നത്. നേരത്തെയും ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകർ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook