ഏവരെയും ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ പലഭാഗത്ത് നിന്നുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. # #MeTooUrbanNaxal എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധമാരോപിച്ചുകൊണ്ടാണ് ഇന്നലെ രാജ്യവ്യാപകമായി മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് പത്രപ്രവര്‍ത്തകര്‍ എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് പിന്നാലെ അറസ്റ്റിലായവര്‍ നഗരപ്രദേശങ്ങളില്‍ വസിക്കുന്ന ‘അര്‍ബന്‍ നക്‌ലുകളാണ്’ എന്ന് സംഘ പരിവാര്‍ അനുകൂല മാധ്യമങ്ങളും വ്യക്തികളും പ്രചരിപ്പിച്ചിരുന്നു. അര്‍ബന്‍ നക്‌സലുകളെ കണ്ടെത്താന്‍ സഹായം വേണം എന്നാവശ്യപ്പെട്ട് ബിജെപി അനുഭാവിയും സംവിധായകനുമായ വിവേക് അഗ്നിഹോത്രിയെ പോലുള്ളവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഞാനും അര്‍ബന്‍ നക‌്‌സലൈറ്റ് ആണ് എന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ കടന്നുവരുന്നത്.

ചില ട്വീറ്റുകള്‍ കാണാം :

 

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്റ്റിവിസ്റ്റുകള്‍ ആരൊക്കെ ?

എന്തിനാണ് ദൈവത്തിന് പകരം അംബേദ്‌കറിന്റെ ചിത്രം വയ്ക്കുന്നത്? മാര്‍ക്‌സിനെ വായിക്കുന്നത്?: അദ്ധ്യാപകനോട് പൊലീസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ