scorecardresearch

ശ്രീനിവാസൻ പറഞ്ഞതൊന്നും തള്ളായിരുന്നില്ല; ഓർമ്മയുണ്ടോ എം.എ ധവാനെ?

'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തിലെ ശ്രീനിവാന്റെ കഥാപാത്രത്തിന്റെ അമേരിക്കൻ ജീവിതമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തിലെ ശ്രീനിവാന്റെ കഥാപാത്രത്തിന്റെ അമേരിക്കൻ ജീവിതമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mazha Peyyunnu Maddalam Kottunnu

ചിത്രം: ഇൻസ്റ്റഗ്രാം

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ മുഴുനീള ഹാസ്യ ചിത്രമായിരുന്നു 1986 ൽ പുറത്തിറങ്ങിയ 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'. അമേരിക്കയിൽ നിന്ന് മടങ്ങിവരുന്ന എം.എ ധവാനെന്ന കഥാപാത്രമായി ശ്രീനിവാസൻ എത്തിയപ്പോൾ ധവാന്റെ വീട്ടിലെ ഡ്രൈവർ ശംഭുവായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. 

Advertisment

എഐയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രത്തിലെ ചില രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ധവൻ തന്റെ അമേരിക്കൻ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാം കുടുംബാംഗങ്ങളോട് പറയുന്ന ചില രംഗങ്ങൾ ചിത്രത്തിലുണ്ട്. ധവാന്റെ ഈ ഡയലോഗുകളാണ് നിർമിത ബുദ്ധി വീഡിയോ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

Also Read: 'ഇത്ര ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിലേ കണ്ടിട്ടുള്ളു...'; കൂറ്റൻ കാണ്ടാമൃഗത്തെ പറപ്പിച്ച് കുട്ടിമാൻ; വീഡിയോ

സ്റ്റൈലിഷ് ലുക്കിൽ അമേരിക്കൻ നഗരങ്ങളിലൂടെ നടന്നു നീങ്ങുന്ന ശ്രീനിവാസനെയാണ് വീഡിയോയിൽ കാണാനാവുക. യൂണിവേഴ്സിറ്റിയുടെ മുന്നിൽ അധ്യാപകരുമായി സംസാരിക്കുന്നതും ബൈക്കിൽ ചുറ്റിക്കറങ്ങുന്നതും അമേരിക്കൻ ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ആരായിരുന്നു ശരിക്കും എം.എ ധവാൻ" എന്നു ചോദിച്ചുകൊണ്ട് "dreamberries.ai" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. .

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ച ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. ചിത്രദേശം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇടപ്പഴഞ്ഞി വേലപ്പൻ ആണ് ചിത്രത്തിന്റെ നിർമാണം. ലിസി,  മണിയൻപിള്ള രാജു,    ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ജഗദീഷ്, ബഹദൂർ എന്നിവരടക്കം വൻ താരനിര അണിനിരന്ന ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. 

Read More: 'എന്താ ഭംഗി...'; റെട്രോ ലുക്കിൽ മലയാളത്തിന്റെ ആദ്യകാല നായികമാർ; വീഡിയോ

Sreenivasan AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: