മൗലവിയെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ദൈവത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്തതിനാലാണ് ഇയാളെ അക്രമിച്ചതെന്നാണ് വീഡിയോയോടൊപ്പം കുറിച്ചിരിക്കുന്നത്. സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്തതാണ് കാരണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ എവിടെ നിന്നുളളതാണ് ഈ ദൃശ്യങ്ങളെന്ന് ഐഇ മലയാളത്തിന് സ്ഥിരീകരിക്കാനായിട്ടില്ല.

വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയിലും പ്രതിഷേധവുമായി ആളുകളെത്തി. സ്ത്രീക്ക് സീതയായി മാറാന്‍ മാത്രമല്ല ദുര്‍ഗയായി മാറാനും കഴിയുമെന്നാണ് ഈ സ്ത്രീകള്‍ തെളിയിച്ചതെന്ന് കമന്റുകള്‍ വന്നു.

ചെരുപ്പ് ഉപയോഗിച്ച് മൗലവിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുളളതാണെന്നും കമന്റുകള്‍ വന്നു.
മധ്യ വയസ്കനായ മൗലവിയെ ഒരു മുറിയില്‍ വെച്ച് സ്ത്രീകള്‍ ചെരുപ്പ് കൊണ്ട് കൂട്ടത്തോടെ തല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. പിന്നീട് മുറിയില്‍ നിന്നും പുറത്തേക്ക് കൊണ്ടു വന്ന് വസ്ത്രങ്ങളും കീറി ഇയാളുടെ മുഖത്തും ദേഹത്തും മര്‍ദ്ദിച്ചു. ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തെന്നും വീഡിയോയില്‍ സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ