ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കുകയാണ്. പൂക്കളും ചോക്ലേറ്റുകളും ഗിഫ്റ്റുകളുമൊക്കെ പരസ്പരം കൈമാറി പ്രണയദിനം ആഘോഷമാക്കുകയാണ് കമിതാക്കൾ. സോഷ്യൽ മീഡിയയിൽ എങ്ങും വാലന്റൈന്‍സ് ഡേ ആശംസകളും വീഡിയോകളുമൊക്കെ നിറയുകയാണ്.
വാലന്റൈന്‍സ് ഡേയിൽ, റ്റുലിപ് പൂക്കളെ കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടറോട് അവതാരക ചോദിച്ച ഒരു കുഴക്കുന്ന ചോദ്യവും അതിനു റിപ്പോർട്ടർ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമി ന്യൂസിന്റെ ഡൽഹി റിപ്പോർട്ടർ അനൂപ് ദാസിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
“പൂക്കളൊക്കെ കാണുന്ന സമയത്ത് ഡാൻസ് ചെയ്യണമെന്നോ അല്ലെങ്കിൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നോ ഒക്കെയുള്ള തോന്നൽ ഉണ്ടാകുന്നുണ്ടോ?,” എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നു പകച്ചെങ്കിലും “പൂക്കളുണ്ടല്ലോ കൂടെ, അതുമതി,” എന്നാണ് റിപ്പോർട്ടർ മറുപടി നൽകിയത്.
വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. “ഞങ്ങൾ സിംഗിൾ പസങ്കകളെ കൊല്ലാതിരിക്കാൻ പറ്റുമോ?” എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. സിംഗിൾ പസങ്കകളെ ഇങ്ങനെയൊക്കെ വിഷമിക്കാവോ എന്നാണ് അവതാരകയോട് സോഷ്യൽ മീഡിയയുടെ ചോദ്യം.