ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം മൈതാനത്ത് പുരോഗമിക്കുമ്പോൾ ഗ്യാലറിയിൽ മനോഹരമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയാവുകയായിരുന്നു കാണികൾ. കാമുകിക്കൊപ്പം കളി കാണാനെത്തിയ കാമുകൻ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് ഗ്യാലറിയിലിരുന്ന് വിവാഹ അഭ്യർത്ഥ നടത്തി.

24-ാം ഓവറിനിടെ ഗ്യാലറിയിൽ കളി കാണാനെത്തിയ രണ്ടുപേർക്ക് നേരെ ക്യാമറക്കണ്ണുകൾ തിരിഞ്ഞപ്പോഴായിരുന്നു മനോഹരമായ ആ കാഴ്ച ലോകം കണ്ടത്. കാമുകിക്ക് അടുത്തിരുന്ന യുവാവ് പെട്ടെന്ന് എണീറ്റ് മുട്ടുകുത്തിനിന്ന് അവൾക്കുനേരെ മോതിരം നീട്ടി. തന്നെ വിവാഹം കഴിക്കാമോയെന്നു ചോദിച്ചു. ഇതുകണ്ട കമന്റേറ്റർ ഡേവിഡ് ലിയോഡ് കമന്ററി നൽകാനും ഒപ്പം സ്ക്രീനിൽ ഡിസിഷൻ പെൻഡിങ് എന്നു എഴുതി കാണിക്കുകയും ചെയ്തു.

കാമുകന്റെ വിവാഹ അഭ്യർത്ഥ പെൺകുട്ടി സ്വീകരിച്ചതോടെ കമന്റേറ്റർ ഡേവിഡ് ഇക്കാര്യം അറിയിക്കുകയും സ്ക്രീനിൽ പെൺകുട്ടി യെസ് പറഞ്ഞതായി എഴുതി കാണിക്കുകയും ചെയ്തു. പെൺകുട്ടി വിവാഹ അഭ്യർത്ഥ സ്വീകരിച്ചതോടെ കാണികളും കൈയ്യടിച്ചു. മൈതാനത്ത് ബോളിങ്ങിനായി എത്തിയ യുസ്‌വേന്ദ്ര ചാഹലും ഒപ്പം കൈയ്യടിച്ചു.

ലോർഡ്സ് ക്രിക്കറ്റ് മൈതാനം ആദ്യമായല്ല ഇത്തരമൊരു പ്രൊപ്പോസലിന് വേദിയാകുന്നത്. കഴിഞ്ഞ വർഷം ഇതുപോലൊരു പ്രൊപ്പോസൽ ഉണ്ടായെന്ന് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ