/indian-express-malayalam/media/media_files/2026/02/04/football-viral-video-2026-02-04-15-48-58.jpg)
Football Viral Video: ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ ഫുട്ബോൾ മൈതാനത്ത് നിന്ന് ഒരുപാട് എത്താറുണ്ട്. 'മാച്ച് ഫോർ ഹോപ്പ്' എന്ന പേരിൽ നടന്ന ഒരു സൗഹൃദ മത്സരത്തിന് ഇടയിൽ അതുപോലൊരു ഹൃദയം നിറയ്ക്കുന്ന നിമിഷമുണ്ടായി. രണ്ട് കളിക്കാർ തമ്മിലുണ്ടായ കയ്യാങ്കളി കണ്ട് ഇത് ഫുട്ബോൾ ആണോ അതോ ഡബ്ല്യുഡബ്ല്യുഇ ആണോ എന്നാണ് ആരാധകരുടെ ചോദ്യം.
എതിർനിര താരത്തെ തലയ്ക്ക് മുകളിലേക്ക് എടുത്തുയർത്തി ഒടുവിൽ രണ്ട് പേരും ഗ്രൗണ്ടിൽ വീഴുകയാണ്. ഇവരുടെ പോര് ഗ്യാലറിയിലുണ്ടായിരുന്നവരിലും സമൂഹമാധ്യമങ്ങളിൽ വിഡിയോ കണ്ടവരിലും എല്ലാം പോസിറ്റിവ് ഫീൽ നൽകുകയാണ്. പ്രമുഖ ഇൻഫ്ലുവൻസറായ അബുഫ്ല, ടോബി ബ്രൗണിനെ തടയാൻ ശ്രമിക്കുമ്പോഴാണ് രസകരമായ ഈ സംഭവം.
Also Read: സർക്കാർ അങ്കണവാടിയിൽ മകളെ ചേർത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ; സോഷ്യൽ മീഡിയയിൽ കൈയ്യടി
13 കോടിക്ക് മുകളിൽ ആളുകളാണ് BeinSports പങ്കുവെച്ച ഈ വിഡിയോ കണ്ടത്. ജനുവരി 30ന് ആയിരുന്നു ഈ മത്സരം. ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ടീം ചുങ്ക്സും ടീം അബുഫ്ളയുമാണ് ഏറ്റുമുട്ടിയത്. ടീം ചുങ്ക്സ് 8–7 എന്ന സ്കോറിന് വിജയിച്ചു.
Also Read: 'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി
പലസ്തീൻ, സുഡാൻ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുക എന്നതായിരുന്നു ഈ സൗഹൃ മത്സരത്തിന്റെ ലക്ഷ്യം. പ്രമുഖ ഫുട്ബോൾ താരങ്ങളായ തിയറി ഹെൻറി, ഈഡൻ ഹസാർഡ്, മാഴ്സലോ, ജെറാർഡ് പിക്വെ, ഫ്രാങ്ക് റിബറി എന്നിവർക്കൊപ്പം മിസ്റ്റർ ബീസ്റ്റ് (MrBeast), കെ.എസ്.ഐ (KSI) തുടങ്ങിയ പ്രമുഖ യൂട്യൂബർമാരും ഈ മത്സരത്തിൽ പന്ത് തട്ടാനിറങ്ങി.
Read More: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us