രുചികൂട്ടുകൾ യൂട്യൂബിലൂടെ പങ്കുവെച്ച് ലോകത്തെ തന്നെ ഏറ്റവും പ്രായമുള്ള യൂട്യൂബറായി മാറിയ ആന്ധ്ര സ്വദേശി മസ്താനമ്മ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. തന്റെ 105 വയസിൽ യൂട്യൂബ് ചാനൽ ആരംഭിച്ച മസ്താനമ്മയ്ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.

രണ്ട് വർഷത്തിനുള്ളിൽ വായിൽ വെള്ളമൂറുന്ന വിഭവങ്ങൾ ഓൺലൈനിൽ വിളമ്പിയ മുത്തശ്ശിയുടെ വീഡിയോകൾ ഇപ്പോഴു യൂട്യൂബിൽ ട്രെണ്ടിങ്ങ് ലിസ്റ്റിലുണ്ട്.

മുട്ടദോശ, ഫിഷ് ഫ്രൈ, ബാംബൂ ചിക്കന്‍ ഇങ്ങനെ മസ്താനമ്മ അവതരിപ്പിക്കുന്ന വിഭവങ്ങളുടെ എണ്ണം നീളും. തനതു പ്രാദേശിക വിഭവങ്ങളുമുണ്ട് ഈ പട്ടികയില്‍.  പത്ത് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ ആളുകളാണ് യൂട്യൂബിലൂടെ മസ്താനമ്മയുടെ വീഡിയോകൾ കാണുന്നത്.

ഏകദേശം 12 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട് കണ്‍ട്രി ഫുഡ്‌സിന്. കൊച്ചുമകന്‍ ലക്ഷ്മണും സുഹൃത്ത് ശ്രീനാഥ് റെഡ്ഢിയും ചേര്‍ന്നാണ് ചാനല്‍ തുടങ്ങിയത്.

ആന്ധ്രപ്രദേശിലെ കൃഷ്ണ സ്വദേശിയാണ് മസ്താനമ്മ. 11-ാം വയസില്‍ വിവാഹിതയായി 22-ാമത്തെ വയസ്സില്‍ വിധവയായ മസ്താനമ്മ അന്നു മുതല്‍ ഇന്നുവരെ സ്വന്തമായി അധ്വാനിച്ചാണ് ജീവിച്ചത്.

5 കുട്ടികളുണ്ടായിരുന്ന ഇവരുടെ നാല് കുട്ടികള്‍ കോളറ ബാധിച്ച് മരിച്ചിരുന്നു. തന്റെ 107-ാം വയസിലാണ് മസ്താനമ്മ വിട പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ