/indian-express-malayalam/media/media_files/uploads/2023/07/viral-video-3.jpg)
നാഗാലാൻഡിലെ കൊഹിമ ദിമാപൂർ ദേശീയ പാതയിലാണ് സംഭവം
മഴക്കാലം പ്രകൃതിദുരന്തങ്ങളുടെ കൂടെ കാലമാണ്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെയായി പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഏറെയാണ്. അതിനാൽ തന്നെ നിരവധി അപകടങ്ങൾക്കാണ് മഴക്കാലം സാക്ഷിയാവാറുള്ളത്.
തീർത്തും അപ്രത്യക്ഷമായി, എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കുന്നതിനു മുൻപെയാവും ചില അപകടങ്ങൾ ജീവൻ കവർന്നെടുക്കുക. അത്തരമൊരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
റോഡിലെ ബ്ലോക്കിൽ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ ഒന്നിലേക്ക് ഒരു കൂറ്റൻ പാറ തെറിച്ചുവന്നു വീഴുകയാണ്. നോക്കി നിൽക്കെ കാർ തവിടുപൊടിയാവുന്നതും വീഡിയോയിൽ കാണാം. ആരെയും ഒന്നു ഭയപ്പെടുത്തുന്ന ഈ വീഡിയോ നാഗാലാൻഡിലെ കൊഹിമ ദിമാപൂർ ദേശീയ പാതയിൽ നിന്നുള്ളതാണ്.
#WATCH | A massive rock smashed a car leaving two people dead and three seriously injured in Dimapur's Chumoukedima, Nagaland, earlier today
— ANI (@ANI) July 4, 2023
(Viral video confirmed by police) pic.twitter.com/0rVUYZLZFN
കൊഹിമയിൽ നിന്ന് വരികയായിരുന്നു വാഹനങ്ങൾ. പിന്നാലെ വന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. പരിക്കേറ്റവർ ദിമാപൂരിലെ റഫറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. പരുക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us