scorecardresearch
Latest News

വരുന്നവരും പോകുന്നവരും അടിയോടടി; ചിക്കാഗൊ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തല്ലുമാല

ടെര്‍മിനല്‍ മൂന്നിന്റെ താഴത്തെ നിലയില്‍ വച്ചാണ് സംഘര്‍ഷം നടന്നത്

Viral Video
വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ചിക്കാഗൊ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂട്ടത്തല്ല്. പത്തിലധികം പേരാണ് കൂട്ടത്തല്ലില്‍ ഉള്‍പ്പെട്ടത്. വാക്കുതര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞതായി ഫോക്സ് 32 റിപ്പോര്‍ട്ട് ചെയ്തു.

ബാഗേജ് ഏരിയയില്‍ വച്ച് 24-കാരിയായ യുവതിയെ രണ്ട് പേര്‍ മര്‍ദിച്ചു. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍സ ടെമ്പ്ര ഹിക്ക്സ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ടെര്‍മിനല്‍ മൂന്നിന്റെ താഴത്തെ നിലയില്‍ വച്ചാണ് സംഘര്‍ഷം നടന്നത്. പുരുഷന്മാരും സ്ത്രീകളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതായാണ് വൈറലാകുന്ന വീഡിയോയില്‍ നിന്ന് മനസിലാകുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

ചിക്കാഗോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഏവിയേഷന്റെ (സിഡിഎ) എല്ലായ്‌പ്പോഴും സുരക്ഷയ്ക്കാണ് മുൻ‌ഗണന നല്‍കിയിട്ടുള്ളത്. എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും സിഡിഎ അറിയിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Massive fight at chicago airport viral video