scorecardresearch

Latest News

പരീക്ഷണമായി മസാല ദോശ ഐസ്‌ക്രീം; ‘എന്തൊരു വിധിയിത്’ എന്ന് നെറ്റിസണ്‍സ്

എന്തിനാണ് ഇത്തരമൊരു കോമ്പിനേഷനെന്നാണ് ‘ഡല്‍ഹി കാ സ്പെഷല്‍ മസാല ദോസ ഐസ്‌ക്രീം’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോയോടുള്ള നെറ്റിസൺസിന്റെ പ്രതികരണം

Masala dosa ice cream, Masala dosa ice cream roll, Masala dosa ice cream delhi, Masala dosa ice cream video, Masala dosa ice cream video instagram, bizarre food, weird food, viral street food, viral video, latest news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

ഭക്ഷണവുമായി ബന്ധപ്പെട്ട ആളുകളുടെ വിചിത്രമായ പരീക്ഷണങ്ങള്‍ പുതുമയുള്ളതല്ല. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമായ മസാല ദോശ, ഐസ്‌ക്രീമും ചേര്‍ത്തുകൊണ്ട് പരീക്ഷണത്തിനിരയായിരിക്കുകയാണ്.

ഒരു ദോശ പ്രേമി ഒരിക്കലും ആഗ്രഹിക്കാത്ത ഈ പ്രവൃത്തി നെറ്റിസണ്‍മാരില്‍ വെറുപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഡല്‍ഹി ഒരു കച്ചവടക്കാരനാണു പരീക്ഷണത്തിനു പിന്നില്‍.

ദ ഗ്രേറ്റ് ഇന്ത്യന്‍ എന്ന ഫുഡീ എന്ന അക്കൗണ്ടില്‍നിന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, മടക്കിയ മസാല ദോശയുടെ മധ്യഭാഗം ഷെഫ് എടുത്ത് ചെറിയ കഷണങ്ങളാക്കിയശേഷം അതിനു മുകളില്‍ ഒരു വലിയ ഭാഗം ഐസ്‌ക്രീം ചേര്‍ക്കുന്നത് കാണാം. ഇവ തമ്മില്‍ യോജിപ്പിച്ച് പേസ്റ്റാക്കി മാറ്റിയശേഷം ഐസ് ക്രീം റോളുകളാക്കുന്നു.

വിചിത്രമായ പരീക്ഷണം അവിടെ തീരുന്നില്ല. ഐസ്‌ക്രീം റോളുകള്‍ക്കു മുകളില്‍ മസാല വച്ചശേഷം ചട്ണിയും സാമ്പാറും ഒഴിച്ചാണു വിളമ്പുന്നത്.

‘ഡല്‍ഹി കാ സ്പെഷല്‍ മസാല ദോസ ഐസ്‌ക്രീം’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ പോസ്റ്റിന് ഇരുപതിനായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു കോമ്പിനേഷന്‍ പരീക്ഷിക്കുന്നതെന്നാണ് നെറ്റിസണ്‍സ് പൊതു ചോദിക്കുന്നത്.

ഇതിന് മുമ്പ്, ലഖ്നൗവിലെ ഒരു കച്ചവടക്കാരന്‍ ഗോല്‍ഗപ്പ ഉപയോഗിച്ച് നടത്തിയ വിചിത്ര പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗോല്‍ഗപ്പയുടെ മുകളില്‍ നൂഡില്‍സ് ചേര്‍ത്ത അദ്ദേഹം തുടര്‍ന്ന് തൈരും ടുട്ടി ഫ്രൂട്ടിയും മറ്റ് പല ചേരുവകളും ഉപയോഗിച്ചു.

അതുപോലെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ‘മിര്‍ച്ചി ഐസ്‌ക്രീം റോള്‍’ എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വഴിയോരക്കച്ചവടക്കാരന്‍ ഐസ് ക്രീം റോളിലെ ചേരുവകളിലൊന്നായി പച്ചമുളക് ചേര്‍ക്കുകയായിരുന്നു.

Also Read: ഇതൊരു സാധാരണ കല്യാണമല്ല; ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിനൊരുങ്ങി തമിഴ്‌നാട് സ്വദേശികൾ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Masala dosa ice cream recipe video goes viral