scorecardresearch

പെടക്കണ നായര്‍ മുതല്‍ ഫ്രഷ് പീസ് വരെ; വൈറലായി ‘കല്യാണച്ചന്ത’, വീഡിയോ

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളിയുടെ കല്യാണ കാഴ്ചപ്പാടുകളെ റോസ്റ്റ് ചെയ്യുകയാണ് യുവതി

Viral Video, trending

മീന്‍ ചന്ത, പച്ചക്കറിച്ചന്ത, ഇറച്ചിച്ചന്ത, മൃഗങ്ങളെ വില്‍ക്കുന്ന ചന്ത…ഇങ്ങനെ പലതരം ചന്തകളെക്കുറിച്ച് നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അതിൽനിന്നൊക്കെ വ്യത്യസ്തമായൊരു ചന്തയുമായി എത്തിയിരിക്കുകയാണ് ഷിഫിന ബാബിന്‍ പക്കറെന്ന യുവതി. സംഗതി വേറൊന്നുമല്ല ഒരു കല്യാണച്ചന്തയാണ്.

മലയാളിയുടെ കല്യാണ കാഴ്ചപ്പാടുകളെ റോസ്റ്റ് ചെയ്യുകയാണ് ഷിഫിന ഒരു കൊച്ചു വീഡിയോയിലൂടെ. ജോലി, പണം, ജാതി തുടങ്ങിയ എല്ലാത്തരം കാഴ്ചപ്പാടുകളെയും ചിരിയുണര്‍ത്തുന്ന രീതിയില്‍ ട്രോളുകയാണ് ഷിഫിന.

ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും നൂറ് പവനും മാരുതിക്കാറുമുള്ളവരെയൊക്കെ കല്യാണച്ചന്തയില്‍ യുവതി അവതിരിപ്പിക്കുന്നത്.

വീഡിയോ ഒന്ന് കണ്ട് നോക്കൂ:

കൂലിപ്പണിക്കാര്‍ക്ക് എന്തെങ്കിലും സ്കോപ്പുണ്ടോയെന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന രസകരമായ ഒരു കമന്റ്. എണ്‍പതിനായിരത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

ഇതുപോലെ സാമൂഹത്തില്‍ നിലനില്‍ക്കുന്ന പല കാഴ്ചപ്പാടുകളെയും ട്രോളിലൂടെ പൊളിച്ചെഴുതാന്‍ ഷിഫിനയ്ക്കായിട്ടുണ്ട്.

തിരുവനന്തപുരത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ച സംഭവത്തിലും ഷിഫിനയുടെ ട്രോള്‍ പ്രതികരണമുണ്ടായി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Marriage market kerala girl comes with marriage troll viral video