ഫുട്ബോളിന്റെ തലതൊട്ടപ്പൻ ഡിയേഗോ മറഡോണയുടെ മരണ വാർത്ത ആരാധക ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഫുട്ബോൾ പ്രേമികളുടെ ദൈവമായ മറഡോണ, ജീവിതത്തിൽ കൈ പിടിച്ചുയർത്തിയ ചില മനുഷ്യരുമുണ്ട്. തന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരനായ മറഡോണയെ നന്ദിയോടെ, കണ്ണീരോടെ ഓർക്കുകാണ് സുലൈമാൻ അയ്യയ എന്ന മലയാളി. ഒൻപതു വർഷം മറഡോണയുടെ ഡ്രൈവറായിയിരുന്നു സുലൈമാൻ.
സുലൈമാന്റെ കുറിപ്പ്:
ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് എയർപോർട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എന്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എന്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വാതന്ത്ര്യം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരൻ. 2018 ജൂൺ 5 ന് ദുബായിൽ നിന്ന് താൽക്കാലമായി വിടപ റയുമ്പോൾ ദുബായ് എയർപോർട്ടിലെ വിഐപി ലോഞ്ചിൽ നിന്നും തന്ന അവസാന സ്നേഹ ചുംബനം മറക്കാനാകാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാന വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’. ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എന്റേയും കുടുബത്തിന്റേയും കണ്ണീരിൽ കുതിർന്ന പ്രണാമം…” സുലൈമാൻ കുറിച്ചു.
ഓർമ്മകളെ തനിച്ചാക്കി,
കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ്…Posted by Sulaiman Ayyaya on Wednesday, 25 November 2020
കുറിപ്പിനോടൊപ്പം മറഡോണയോടൊപ്പമുള്ള ചിത്രങ്ങളും സുലൈമാൻ പങ്കുവച്ചു. നിരവധി പേർ സുലൈമാന്റെ കുറിപ്പ് പങ്കിടുകയും ചെയ്തിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ അന്ത്യം. അറുപതു വയസായിരുന്നു അദ്ദേഹത്തിന്. അർജന്റീന സോക്കർ ഇതിഹാസം ഡിയേഗോ മറഡോണ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. മറഡോണയ്ക്ക് അടുത്തിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും അദ്ദേഹം ആഴ്ചകൾക്ക് മുമ്പ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
Read More: ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ്; മറഡോണയെ ഓർത്ത് രഞ്ജിനി ഹരിദാസ്