scorecardresearch

പാറുക്കുട്ടിയോട് കുശലം പറഞ്ഞ് മഞ്ജുവാര്യർ; വീഡിയോ

മഞ്ജു വാര്യരും പാറുക്കുട്ടിയും ഒന്നിച്ചുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്

Manju Warrier, Parukutty, പാറുക്കുട്ടി, Manju Warrier Parukutty video, Baby Ameya latest photos, ഉപ്പും മുളകും, uppum mulakum, uppum mulakum viral videos

‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് പാറുക്കുട്ടി എന്ന ബേബി അമേയ. ജനിച്ചു നാലാം മാസം മുതൽ ക്യാമറയ്ക്കു മുന്നിലെത്തി മൂന്നു വയസ്സ് ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച കുറുമ്പി.

മഞ്ജു വാര്യർക്ക് ഒപ്പമുള്ള പാറുക്കുട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു ചടങ്ങിനിടെ പാറുക്കുട്ടിയോട് കുശലം പറയുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക. എയ്മർ വെഡ്ഡിങ് പിക്‌ച്ചേഴ്സാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Read more: റാമ്പില്‍ താരമായി പാറുക്കുട്ടി; വീഡിയോ

മഞ്ജു വാര്യരുടെ 43-ാം ജന്മദിനമാണിന്ന്. സിനിമാലോകത്തെ മഞ്ജുവിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം താരത്തിന് ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ്.

ജന്മദിനത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

എന്റെ നിധിയാണ് നീ എന്നായിരുന്നു ഗീതു മോഹന്‍ദാസ് മഞ്ജുവിനെ വിശേഷിപ്പിച്ചത്. “വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു,” ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വെളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്‍,” ഗീതു കൂട്ടിച്ചേര്‍ത്തു.

“ജന്മദിനാശംസകള്‍ എം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിലനില്‍ക്കുന്നതിന് നന്ദി,” പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. “നിന്നില്‍ ഒരുപാട് വെളിച്ചമുണ്ട്. പൂക്കൾ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകള്‍ മഞ്ജൂസ് എന്നായിരുന്നു സംയുക്ത വര്‍മയുടെ ആശംസ.

Read More: ഈ കുട്ടിയെ അറിയാത്ത മലയാളികൾ ഉണ്ടാവുമോ?

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Manju warrier with parukutty candid video uppum mulakum