/indian-express-malayalam/media/media_files/uploads/2018/12/Manju.jpg)
ഒടിയന്‍ സിനിമയിലെ മഞ്ജു വാര്യരുടെ കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്. ട്രോളുകളായും തഗ്ഗ് ലെെഫ് വീഡിയോയായും ചിത്രത്തിലെ രംഗം വെെറലായിരുന്നു. ഈ സാഹചര്യത്തില്‍ ട്രോളുകളെ കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജു.
ഒരു അഭിമുഖ പരിപാടിയിലായിരുന്നു മഞ്ജു മനസ് തുറന്നത്. ട്രോളന്മാർ ഏറ്റെടുത്ത ആ കഞ്ഞി വിളമ്പൽ തനിക്കേറെ കാത്തിരുന്ന ഒരു 'തഗ്ഗ് ലൈഫാണെന്നാണ് മഞ്ജു പറയുന്നത്. അവതാരികയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മഞ്ജു.
''ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ് ഞാൻ അത് ആഘോഷിക്കും. നല്ല ഹ്യൂമർ സെൻസുള്ള ആളാണ് ആ ട്രോളിന് പിന്നിൽ''.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ, പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയക്കാർ എന്നീ സിനിമകളുടെയും വിശേഷങ്ങൾ മഞ്ജു വാര്യർ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.
"രാജുവുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല, എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്" എന്നായിരുന്നു മഞ്ജു പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.