മണിച്ചിത്രത്താഴിന്റെയും ദേവദൂതന്റെയും ഈ ട്രെയിലറുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ ട്രെയിലറുകൾ

Manichitrathazhu, Manichitrathazhu Trailer, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് ട്രെയിലർ, ദേവദൂതൻ, Devadoothan, ദേവദൂതൻ ട്രെയിലർ, Devadoothan trailer, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

Manichitrathazhu & Devadoothan Trailer: സമൂഹമാധ്യമങ്ങൾ സജീവമായതോടെ ട്രെയിലർ- ടീസർ ലോഞ്ചുകളൊക്കെ മലയാളസിനിമയ്ക്ക് ഇന്ന് ആഘോഷങ്ങളാണ്. ഒറ്റ ദിവസം കൊണ്ട് മില്യൺ വ്യൂസ് കടക്കുന്ന ട്രെയിലറുകൾ, യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കുക- ഇതൊക്കെ ഇന്ന് നമുക്ക് പരിചിതമായ കാര്യങ്ങളാണ്. ട്രെയിലറുകളോ ടീസറുകളോ ഒന്നുമില്ലാതെ, അധിക ആഘോഷങ്ങളൊന്നുമില്ലാതെ വന്ന് തിയേറ്ററുകളെ ഇളക്കിമറിച്ച മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന പഴയ ക്ലാസിക് ചിത്രങ്ങൾക്ക് ട്രെയിലറുകൾ ഉണ്ടായിരുന്നെങ്കിലോ? അങ്ങനെ ഒരു ചിന്ത പോലും കൗതുകമുണർത്തുന്ന ഒന്നാണ്.

ഇപ്പോഴിതാ, മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങൾക്ക് ട്രെയിലറുകൾ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ചില ചെറുപ്പക്കാർ. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ‘മണിച്ചിത്രത്താഴി’ന്റെ ട്രെയിലറാണ് ഇതിലൊന്ന്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയുള്ള ‘മണിച്ചിത്രത്താഴി’ന്റെ ഈ ട്രെയിലർ കൗതുകമുണർത്തുകയാണ്. മൂന്നു മിനിറ്റോളം ദൈർഘ്യമുണർത്തുന്ന ട്രെയിലർ ഉദ്വോഗജനകമായാണ് ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതൻ’ എന്ന ചിത്രത്തിന്റേതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന മറ്റൊരു ട്രെയിലർ. നന്ദു രഘുനാഥ് എന്ന ചെറുപ്പക്കാരനാണ് ഇരു ട്രെയിലറുകളും ഒരുക്കിയിരിക്കുന്നത്.

വിശാൽ കൃഷ്ണമൂർത്തിയെന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രമായിരുന്നു ‘ദേവദൂതൻ’. തിയേറ്ററിൽ വേണ്ടത്ര വിജയം നേടാനായില്ലെങ്കിലും കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രമെന്ന രീതിയിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ചിത്രം. ജയപ്രദ, ജനാർദ്ദനൻ, മുരളി, ജഗതി, വിനീത് കുമാർ തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ടായിരുന്നു.

Read more: ഓരോ തവണ കാണിക്കുമ്പോഴും ‘മണി’ കൊണ്ട് വരുന്ന ‘മണിച്ചിത്രത്താഴ്’

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Manichitrathazhu trending trailer mohanlal shobana suresh gopi fasil devadoothan

Next Story
എംപിയ്‌ക്കൊരു സ്‌നേഹചുംബനം; രാഹുല്‍ ഗാന്ധിയെ ഉമ്മ വച്ച് യുവാവ്Rahul Gandhi,രാഹുല്‍ ഗാന്ധി, man kisses congress mp rahul gandhi wayanad kerala , രാഹുലിനെ ഉമ്മ വച്ച് വയനാട്ടുകാരന്‍,viral video, man kisses rahul gandhi viral video, trending, indian express, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com