scorecardresearch
Latest News

കള്ളനെ പിടികൂടാൻ ട്രാഫിക്കിനിടയിലൂടെ ഓടി പൊലീസ്; സിനിമാ സ്റ്റൈൽ ചേസിങ് വീഡിയോ

കള്ളന്റെ പിന്നാലെ വരുൺ ഓടുന്നതും ഒടുവിൽ ട്രാഫിക്കിനിടയിലൂടെ ഓടി തിരക്കേറിയ റോഡിനു സമീപത്തുവച്ച് പിടികൂടുന്നതും വീഡിയോയിൽ കാണാം

Mangaluru police, viral video, ie malayalam

കള്ളനെ പുറകെ ഓടി പിടികൂടുന്ന പൊലീസുകാരനായ നായകനെ സിനിമകളിൽ കണ്ടിട്ടുണ്ട്. ഇവിടെയിതാ ലൈവായി സിനിമാ സ്റ്റൈൽ ചേസിങ്ങിലൂടെ കള്ളനെ പിടികൂടിയിരിക്കുകയാണ് മംഗളൂരു പൊലീസ്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടിയ കള്ളനെയാണ് അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടർ വരുൺ ആൽവ പിന്നാലെ ഓടിച്ച് പിടികൂടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്.

കള്ളന്റെ പിന്നാലെ വരുൺ ഓടുന്നതും ഒടുവിൽ ട്രാഫിക്കിനിടയിലൂടെ ഓടി തിരക്കേറിയ റോഡിനു സമീപത്തുവച്ച് പിടികൂടുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുക. അതിസാഹസികമായി കള്ളനെ പിടികൂടിയ വരുണിന് ഡിപ്പാർട്ട്മെന്റിന്റെ വകയായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയുടെ കയ്യിലെ മൊബൈൽ ഫോൺ മൂന്നുപേർ ചേർന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രതികളുടെ പിന്നാലെ ഓടി ഇവരെ പിടികൂടുകയായിരുന്നു. രണ്ടുപേരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു.

Read More: കണ്ണില്ലാത്ത ക്രൂരത; ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാറുടമ: വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mangaluru cop dramatic chase to catch thief