/indian-express-malayalam/media/media_files/uploads/2023/04/menaka-gandhi.jpg)
ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കഴുതപ്പാലിൽനിന്നുള്ള സോപ്പ് സ്ത്രീകളുടെ ശരീരം ഭംഗിയായി നിലനിർത്താൻ സഹായിക്കുമെന്നാണ് മനേക ഗാന്ധി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്.
“ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. കഴുതപ്പാൽ ഉപയോഗിച്ചുള്ള സോപ്പിന് ഡൽഹിയിൽ 500 രൂപയാണ് വില. ആട്ടിൻ പാലും കഴുതയുടെ പാലും ഉപയോഗിച്ച് എന്തുകൊണ്ട് നമുക്ക് സോപ്പ് ഉണ്ടാക്കാൻ തുടങ്ങികൂടാ?" ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ജനത്തെ അഭിസംബോധന ചെയ്യവേ മനേക ഗാന്ധി പറഞ്ഞു.
"നിങ്ങൾ അവസാനം ഒരു കഴുതയെ കണ്ടത് എന്നാണ്? അവയുടെ എണ്ണത്തിൽ കുറവ് വരുന്നു. അലക്കുക്കാർ കഴുതകളെ ഉപയോഗിക്കുന്നത് കുറഞ്ഞു. ലഡാക്കിലും കഴുതകളുടെ എണ്ണത്തിൽ കുറവുണ്ടായതായി അവിടുത്തെ ഒരു സമുദായം മനസ്സിലാക്കി. അങ്ങനെ, അവർ കഴുതപ്പാൽ ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകൾ സ്ത്രീകളുടെ ശരീരത്തെ എക്കാലവും മനോഹരമാക്കി നിലനിർത്തുന്നു," കഴുതയുടെ പാലിൽനിന്നു സോപ്പ് ഉണ്ടാകുന്ന ലഡാക്കിലെ സമുദായത്തെക്കുറിച്ച് മനേക ഗാന്ധി പറഞ്ഞു.
गधे के दूध का साबुन औरत के शरीर को खूबसूरत रखता है"इनकी सुंदरता की राज आजा के सामने आई जो गधे के दूध से बनी और गोबर से बनी साबुन का प्रोडक्ट यूज करती हैं
— AZAD ALAM (@Azad24906244) April 2, 2023
◆ BJP सांसद @Manekagandhibjp का बयान #BJP | BJP | #ManekaGandhi | Maneka Gandhi pic.twitter.com/rXW1aY1t6o
മനേക ഗാന്ധിയുടെ പുതിയ പരാമർശത്തിനു പിന്നാലെ നിരവധി ട്രോളുകളും ട്വിറ്ററിൽ സജീവമാകുകയാണ്. പല പ്രദേശങ്ങളിലും നടക്കുന്ന വനനശീകരണത്തെക്കുറിച്ചും മനേക ഗാന്ധി പറഞ്ഞു. “തടിയ്ക്ക് വില കൂടിയതിനാൽ മരണം പോലും ചെലവേറിയതായി തീർന്നിരിക്കുന്നു. മരണത്തിൽപ്പോലും കുടുംബങ്ങൾ ദരിദ്രരായിത്തീരുന്നു. മരത്തിന് ഏകദേശം 15,000-20,000 രൂപ വിലവരും. അതിനുപകരം, ചാണകത്തടികളിൽ സുഗന്ധമുള്ള വസ്തുക്കൾ ചേർത്ത് അത് മരിച്ചവരെ ദഹിപ്പിക്കാൻ ഉപയോഗിക്കണം. ഇത് ചെലവ് വെറും 1,500-2,000 രൂപയായി കുറയ്ക്കുന്നു. ഈ തടികൾ വിറ്റ് നിങ്ങൾക്ക് ലക്ഷങ്ങളും സമ്പാദിക്കാം, ”മനേക കൂട്ടിച്ചേർത്തു.
ആളുകൾ മൃഗങ്ങളിൽ നിന്ന് പണം സമ്പാദിക്കുന്നതിനെതിരെ താൻ ശക്തമായി പ്രതികരിക്കുന്നതായും മനേക ഗാന്ധി പറഞ്ഞു. “പശുക്കളെയോ ആടുകളെയോ വളർത്തി ആരും സമ്പന്നരായിട്ടില്ല. സുൽത്താൻപൂരിലെ 25 ലക്ഷം ജനങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. എരുമയ്‌ക്കോ ആടിനോ അസുഖം വന്നാൽ അതിനായി ലക്ഷങ്ങൾ ചെലവഴിക്കും. കന്നുകാലികളെ സഹായിക്കാൻ സ്ത്രീകളെ ഉപദേശിക്കുന്നു, എന്നാൽ അവർക്ക് എത്രത്തോളം അത് ചെയ്യാൻ കഴിയും? ഒരു മൃഗത്തിൽ നിന്ന് സമ്പാദിക്കാൻ നിങ്ങൾക്ക് ഒരു ദശാബ്ദമെടുക്കും. പക്ഷേ, ഒരു ദിവസം അത് ചത്തു കഴിയുമ്പോൾ എല്ലാം അവസാനിക്കും,” മനേക ഗാന്ധി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us