/indian-express-malayalam/media/media_files/2026/01/23/viral-video-1-2026-01-23-15-28-54.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
വിസ്മയിപ്പിക്കുന്ന എഐ വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. എഐ എന്ന സാധ്യത മനോഹരമായി പ്രയോജനപ്പെടുത്തുന്നവരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ, ട്രെൻഡിനൊപ്പമുള്ള ചില എഐ പരീക്ഷണങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
"മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി നീ എൻറെ മനസ്സു നുള്ളി..." എന്ന ഗാനം ഉൾപ്പെടുത്തിക്കൊണ്ടുള്ള ബസ് ഡ്രൈവിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈ ട്രെൻഡിൽ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു എഐ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമാകുന്നത്.
Also Read: ഫീബിയായി കങ്കണ; ജോയിയുടെ റോളിൽ വരുൺ ധവാൻ; ദുരന്തമെന്ന് ഫാൻസ്
ബസിന്റെ ഡ്രൈവറായി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കണ്ടക്ടറായി സുരേഷ് ഗോപിയും ക്ലീനറായി മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെപിനെയും വീഡിയോയിൽ കാണാം.
Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ
സമാനമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. "xenaimedia" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 1.73 ലക്ഷം കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്. നിരവധിയാളുകൾ രസകരമായ കമന്റുകളും വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us