/indian-express-malayalam/media/media_files/2026/01/28/maggi-noodles-manali-badal-thakur-viral-video-2026-01-28-13-07-58.jpg)
Manali Maggi Selling Viral Video: മണാലിയിലെ തണുപ്പിൽ ഹിമാലയൻ മലനിരകൾ കണ്ട് ആസ്വദിച്ച് നല്ല ചൂട് മാഗി ന്യൂഡിൽസ് കഴിക്കുന്നത് സഞ്ചാരികൾ പലർക്കും നൽകുന്ന സംതൃപ്തി ചെറുതല്ല. സഞ്ചാരികളുടെ ആ സംതൃപ്തി കാശാക്കി മാറ്റുകയാണ് കണ്ടന്റ് ക്രിയേറ്റർ ബാദൽ താക്കൂർ. മണാലിയും മാഗിയും ബാദൽ താക്കൂറും വാർത്തകളിൽ ഇടം പിടിക്കാൻ കാരണം എന്തെന്നല്ലേ? മാഗി ന്യൂഡിൽസ് വിൽപ്പനയിലൂടെ പ്രതിദിനം ബാദൽ കണ്ടെത്തുന്ന വരുമാനമാണ് അതിന് കാരണം.
മണാലിയിലെ മാഗി വിൽപ്പനയിലൂടെ പ്രതിദിനം ബാദൽ കണ്ടെത്തുന്നത് 21000 രൂപയോളം ആണ്. ഒരു ടേബിളും എൽപിജി സിലിണ്ടറും മാത്രമാണ് ബാദലിന് ആവശ്യമായി വരുന്നത്. മണാലിയിൽ സഞ്ചാരികൾ കൂട്ടമായി എത്തുന്ന മേഖലകളിൽ ബാദൽ താക്കൂറിനെ കാണാം. ബാദലിന്റെ മെനു വളരെ സിംപിൾ ആണ്. റെഗുലർ പ്ലേറ്റ് മാഗിക്ക് 70 രൂപ. ചീസ് മാഗിക്ക് 100 രൂപയും.
Also Read: ഫോട്ടോയെടുക്കാൻ അടുത്തെത്തി; വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ച് ഹിമപ്പുലി; വീഡിയോ
മാഗിയുടെ 75ഗ്രാം പാക്കറ്റിന് മാർക്കറ്റ് വില 15 രൂപയാണ്. ഈ ബിസിനസിൽ പൊടുന്നനെയാണ് വളർച്ച ഉണ്ടായത് എന്ന് ബാദൽ താക്കൂർ സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ പറയുന്നു. നാലഞ്ച് മണിക്കൂറിൽ 200 പ്ലേറ്റ് മാഗി വിറ്റുപോകുന്നു. ഒരി ദിവസം 300 മുതൽ 350 പ്ലേറ്റ് മാഗിയാണ് വിറ്റുപോകുന്നത്.
Also Read: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ
ഒരു പ്ലേറ്റ് മാഗിക്ക് 70 രൂപ എന്ന കണക്കിൽ ഒരു ദിവസം ബാദലിന് ലഭിക്കുന്ന വരുമാനം 21000 രൂപയോളമാണ്. എന്നാൽ ഗ്യാസ്, പ്ലേറ്റ്, മാഗിയുടെ വില എന്നിവ ഈ 21000 രൂപയിൽ നിന്ന് കുറയ്ക്കണം എന്ന് ബാദൽ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിദിനം ബാദലിന് ലഭിക്കുന്ന വരുമാനം കുറയും. പക്ഷേ പ്രതിമാസം 6 ലക്ഷം രൂപയോളം ബാദലിന് ഇതിലൂടെ കണ്ടെത്താനാവുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിൽ പലരേയും ആകർഷിച്ചത്.
Also Read: Viral Video: ഉച്ചയൂണിന് കായവറുത്തതും ബീഫും! മലയാളികൾക്കിടയിൽ ചൂടുപിടിച്ച് ചർച്ച
ഹിമാലയത്തിൽ പോയി മാഗി സ്റ്റോൾ ആരംഭിക്കുന്നതാണ് ഇപ്പോഴത്തെ ജോലിയിലും നല്ലത് എന്നാണ് ബാദലിന്റെ വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ഇന്റേൺഷിപ്പ് ലഭിക്കുമോ എന്നാണ് ബാദലിനോട് മറ്റൊരാൾ കമന്റ് ബോക്സിൽ ചോദിക്കുന്നത്. ഒരു ദിവസം എത്ര രൂപയാണ് ചിലവായി വരുന്നത് എന്ന ചോദ്യത്തിന് വളരെ കുറവ് എന്നാണ് ബാദൽ മറുപടി നൽകിയത്. 50 ലക്ഷത്തിന് മുകളിൽ ആളുകൾ ബാദലിന്റെ വിഡിയോ കണ്ടുകഴിഞ്ഞു.
Read More: Stranger Things: വെക്നയായി ഫഹദ് ഫാസിൽ; ഹോപ്പറായി ജോജു; സ്റ്റീവായി ടൊവിനോ തോമസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us