/indian-express-malayalam/media/media_files/uploads/2023/07/Viral-Video-2.jpg)
വീഡിയോ ദൃശ്യം
മകളോട് അപമര്യാദയായി പെരുമാറിയയാളെ ചോദ്യം ചെയ്ത് പിതാവ്. വിമാനത്തിനുള്ളിൽവച്ച് യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്റെ മകളെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ചാണ് പിതാവ് അയാളോട് കയർത്തത്.
അതേസമയം, വീഡിയോയിൽ ആ പെൺകുട്ടിയെയോ മോശമായി പെരുമാറിയ വ്യക്തിയെയോ കാണാൻ കഴിയുന്നില്ല. വിമാനത്തിനുള്ളിൽ മറ്റൊരു സീറ്റിൽ ഇരിക്കുകയായിരുന്ന പിതാവ് സംഭവം നടന്നയുടൻ അയാളെ കയ്യേറ്റം ചെയ്യാനെന്നോണം അടുത്തേക്ക് വരാൻ ശ്രമിക്കുന്നതും കാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പ്രശ്നം പരിഹരിക്കാനായി എയർഹോസ്റ്റസ് ക്യാപ്റ്റനെ വിളിക്കുന്നതും കാണാം.
Kalesh Inside the vistara flight b/w Two man over a guy touched another man Daughter pic.twitter.com/BTlS1EHhma
— Ghar Ke Kalesh (@gharkekalesh) July 2, 2023
മുംബൈയിൽനിന്നും ഡെറാഡൂണിലേക്കുള്ള വിമാനത്തിനുള്ളിൽവച്ചായിരുന്നു ഈ സംഭവം. പെൺകുട്ടിയുടെ അടുത്തായി ഇരിക്കുകയായിരുന്ന ഒരാൾ മോശമായി പെരുമാറിയതിനെ തുടർന്ന് പിതാവ് ഇടപെടുകയായിരുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിന്നീട് പ്രശ്നം രമ്യമായി പരിഹരിക്കുകയും യാതൊരു പ്രശ്നങ്ങളുമില്ലാതെ യാത്ര തുടർന്നെന്നും പ്രസ്താവനയിൽ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us