തിളയ്ക്കുന്ന എണ്ണയിൽ നിന്ന് വെറു കൈ കൊണ്ട് സാധനമെടുക്കുന്ന കുക്കിന്റെ വീഡിയോ കണ്ടതിന്റെ കൗതുകത്തിലാണ് നെറ്റിസൺസ്. സ്പൂൺ ഉപയോഗിച്ച് വറുത്തെടുത്ത പദാർത്ഥം കോരി മാറ്റുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ കൈ മാത്രം എണ്ണയിൽ മുക്കി കാര്യങ്ങൾ ചെയ്യുന്നുണ്ട് ഈ കുക്ക്.
തങ്ങളുടെ അമ്മൂമ്മമാരും ചില പ്രമുഖ ഷെഫുമാരുമൊക്കെ കൈയ്ക്ക് പരിക്കേൽപ്പിക്കാതെ ചൂടുള്ളവ സ്പർശിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്.
സ്ഥിരമായി ചൂടുള്ള സ്ഥലങ്ങളുമായി സമ്പർക്കം പുലർത്തുവരുടെ വിരലിന്റെ അറ്റത്തുള്ള നെരമ്പുകൾ നശിക്കും. തുടർന്ന് അവർക്കു കഠിന ചൂട് താങ്ങാനുള്ള പ്രതിരോധം ലഭിക്കുമെന്നാണ് ചിലരുടെ വിലയിരുത്തൽ.
“നല്ലവണ്ണം വറുത്തു വരുമ്പോൾ ഭക്ഷണം എണ്ണയുടെ മുകൾ ഭാഗത്തേയ്ക്കു വന്ന് അടിയും. അപ്പോൾ നിങ്ങൾക്ക് അത് എടുക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ അധികം പൊള്ളലേൽക്കുകയുമില്ല.” ട്വിറ്ററിൽ ഒരാൾ കുറിച്ചു.
“അതെ, ഞാനൊരു ബേക്കറാണ്, ചൂട് താങ്ങാനുള്ള എന്റെ കപ്പാസിറ്റി വളരെ കൂടുതൽ. മറ്റുള്ളവർക്ക് ചൂടു തോന്നുന്ന പല അവസരങ്ങളിലും എനിക്കത് അനുഭവപ്പെടാറില്ല”
“ഒരു വർഷമായി ഞാൻ ഷെഫായി ജോലി ചെയ്യുകയാണ്. എന്റെ വിരലുകളിൽ മുറിവ് പറ്റിയാലും രക്തം വരാറില്ല, ചൂട് തോന്നിയാലും അധികം പൊള്ളലേക്കാറുമില്ല”തുടങ്ങിയ കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.