scorecardresearch

Latest News

ഇതൊക്കെ നിസാരം; ഒരു സെക്കന്റുകൊണ്ട് റുബിക്സ് ക്യൂബ് സമസ്യ പരിഹരിച്ച് യുവാവ്

മൂന്ന് മില്യണ്‍ കാഴ്ചക്കാരാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചത്

റുബിക്സ് ക്യൂബ് പരിഹരിക്കാന്‍ ശ്രമിക്കാത്തവരായി നമുക്കിടയില്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഒരു സെക്കന്റുകൊണ്ട് റുബിക്സ് ക്യൂബ് പസില്‍ പൂര്‍ത്തിയാക്കി ഒരാള്‍ ഞെട്ടിച്ചിരിക്കുകയാണ് എല്ലാവരേയും. വളരെ കൃത്യതയോടെയുള്ള ട്രിക്കിലൂടെയാണ് ഹൈദ് എന്ന യുവാവ് റുബിക്സ് ക്യൂബ് പരിഹരിച്ചിരിക്കുന്നത്.

ഹൈദിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മൂന്ന് മില്യണ്‍ കാഴ്ചക്കാരാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചത്. പലരും ഹൈദ് റുബിക്സ് ക്യൂബ് പരിഹരിച്ചെന്നാണ് കരുതിയത്.

എന്നാല്‍ ചിലര്‍ക്ക് അത്ര വിശ്വാസം പോരായിരുന്നു. എങ്ങനെയാണ് റുബിക്സ് ക്യൂബ് പസില്‍ പരിഹരിച്ചതെന്നത് സംബന്ധിച്ചും ഹൈദ് ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെയാണ് എല്ലാവര്‍ക്കും കാര്യങ്ങള്‍ പിടികിട്ടിയത്.

നിലവില്‍ ടോമി ചെറിയെന്ന അമേരിക്കന്‍ വിദ്യാര്‍ഥിയുടെ പേരാലാണ് റുബിക്സ് ക്യൂബ് അതിവേഗം പരിഹരിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ്. 2021 ഡിസംബറില്‍ 14.67 സെക്കന്റിലാണ് ടോമി റുബിക്സ് പസില്‍ പരിഹരിച്ചത്.

Also Read: എ.ആർ റഹ്മാനൊപ്പം ‘വന്ദേമാതരം’ ഏറ്റുപാടി ഒരുലക്ഷം വരുന്ന കാണികൾ; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Man solves rubiks cube in one second video