സിംഹത്തിന്റെ മുന്നിൽ പെട്ടുപോകുന്ന നിമിഷത്തെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. നിമിഷങ്ങളോളം അതിന് മുമ്പിൽ അനങ്ങാതിരിക്കുക. സിംഹം അടുത്തുവന്ന് ദേഹം മണപ്പിച്ചു നോക്കുക. പേടിക്കാൻ പോലും ചിലപ്പോൾ ജീവൻ ബാക്കി കാണില്ല. ഡൽഹി മൃഗശാലയിൽ സംഭവിച്ചത് ഇതാണ്. ഒരാൾ മൃഗശാലയിൽ സിംഹം വസിക്കുന്ന പരിസരത്തേക്ക് കടന്നുചെല്ലുന്നു. ഈ ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.
#WATCH Delhi: A man entered into enclosure of a lion at Delhi Zoo after climbing its metal grille. He was later brought out safely. DCP(Southeast)says “He’s Rehan Khan, a 28-yr-old man from Bihar. He seems to be mentally unstable.He was immediately brought out without any injury” pic.twitter.com/t5n6bfPx7p
— ANI (@ANI) October 17, 2019
ഇയാൾ എന്തിനാണ് സിംഹത്തിന്റെ അടുത്തേക്ക് പോയതെന്ന് ആർക്കും അറിയില്ല. ബിഹാർ സ്വദേശിയായ രഹാൻ ഖാൻ എന്ന ഇരുപത്തിയെട്ടുകാരനാണ് ഈ സാഹസം കാണിച്ചത്. ഇയാൾ കുറച്ച് സമയം സിംഹത്തിന്റെ മുന്നിൽ ഇരിക്കുന്നു. സിംഹവും യുവാവും മുഖാമുഖം നിൽക്കുന്നു. സിംഹം ഇയാളുടെ അടുത്തുകൂടി നടക്കുന്നതും വീഡിയോയിൽ കാണാം.
Read More: ‘എന്നെ തുറന്നുവിടൂ’; ശവപ്പെട്ടിയില്‍ നിന്നുള്ള ശബ്ദത്തിൽ അമ്പരന്ന് ബന്ധുക്കള്‍, വീഡിയോ
സിംഹത്തെ ഭയപ്പെടുന്നില്ലെന്നും അതിനെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതിലാണ് യുവാവിന്റെ ശ്രദ്ധയെന്നും ദൃശ്യങ്ങളിൽനിന്നു മനസിലാകും. ഒടുവിൽ ഇദ്ദേഹത്തെ സുരക്ഷിതമായി അധികൃതർ മൃഗശാലയ്ക്ക് പുറത്തെത്തിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook