പാട്ടുപാടി ചിലര്‍ കുട്ടികളെ ഉറക്കാറുണ്ട്. ചില കുട്ടികള്‍ക്കാണെങ്കില്‍ പാട്ടുകേട്ടാലേ ഉറക്കം വരൂ. ഇവിടെ ഒരു മലയാളി പാട്ട് പാടി ഉറക്കുന്നത് കുട്ടിയെ അല്ല ആനയെയാണ്. സംശയിക്കണ്ട കരയിലെ ഏറ്റവും വലിയ ജീവിയെ തന്നെ.

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയളം പൂവോ എന്ന ഗാനമാണ് ആനയ്ക്കുറങ്ങാന്‍ അദ്ദേഹം പാടുന്നത്. താരാട്ടു പോലെ പാടി ആനയെ കൊട്ടിയുറക്കുന്ന വീഡിയോ ഏവരുടേയും മനംകവരുന്നതാണ്.

ആനയെ കൊട്ടിയുറക്കുക മാത്രമല്ല, ആനയുടെ മേലെ അദ്ദേഹം തല ചായ്ച്ചു കിടക്കുന്നുമുണ്ട്. പാട്ട് കേട്ട് വളരെ ശാന്തമായാണ് ആന കിടക്കുന്നത്. അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ. ഇരുവരും തമ്മില്‍ വല്ലാതെ അടുപ്പമുള്ളതായി ഈ വീഡിയോ കാണുമ്പോള്‍ തോന്നും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ