ബൈക്കുകൊണ്ടുള്ള അഭ്യാസങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറുണ്ട്. അതിനോടൊപ്പം സുരക്ഷയുടെ ചര്‍ച്ചകളും സജീവമാകും. ഒരു വലിയ നദിയിലൂടെ ബൈക്കോടിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മോട്ടോര്‍ ഓക്ടെയിന്‍ (Motor Octane) എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലകകൊണ്ട് നിര്‍മ്മിച്ച ഒരു പ്രതലത്തില്‍ നിന്നാണ് യുവാവ് ബൈക്ക് നദിയിലേക്ക് ഇറക്കുന്നത്. തുടര്‍ന്ന് നദിയിലൂടെ അനായാസം ബൈക്ക് ഓടിക്കുന്നതും കാണാം.
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എല്ലാത്തിനും വഴിയുണ്ടെന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇത് മിടുക്കാണൊ അതൊ അപകടകരമായ ഒന്നാണോയെന്നും ക്യാപ്ഷനില്‍ ചോദിക്കുന്നുണ്ട്. വ്യാഴാഴ്ച പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്.
യുവാവ് ബൈക്ക് ഓടിക്കുന്ന നദിയൊ സ്ഥലമൊ ഏതാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ കണ്ട് സുരക്ഷ സംബന്ധിച്ചുള്ള ചോദ്യം ഉയര്‍ത്തിയത്. അപടകസാധ്യത മുന്നില്‍ കണ്ടിട്ടും വളരെ കണക്ക് കൂട്ടിയുള്ള നീക്കമമാണ് യുവാവിന്റേതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.