മുംബൈ: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിച്ച് യാത്രാക്കാരന്‍. മുംബൈ മലാഡ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

യുവതി കയറാനായി എത്തുമ്പോഴേക്കും ട്രെയിന്‍ ഓടി തുടങ്ങുകയായിരുന്നു. ഇതോടെ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ യുവതി ശ്രമിച്ചു. എന്നാല്‍ കാലു തെറ്റി വീണ ഇവര്‍ ട്രെയിനിന്റെ അടിയിലേക്ക് വഴുതി പോയി. ഉടനെ തന്നെ അവിടെയുണ്ടായിരുന്ന ഒരു യുവാവ് ഓടിയെത്തി യുവതിയെ വലിച്ചു പുറത്തെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.

ഉടന്‍ തന്നെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook