Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ഒന്ന് പിടിവിട്ടാൽ, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്- വീഡിയോ

കേരള ബാങ്ക് കെട്ടിടത്തിൽ നിന്ന് വീഴുന്നതിനിടെയാണ് വടകര കീഴൽ സ്വദേശി ബാബുവിൻ്റെ മനഃസാന്നിധ്യം ഒരു ജീവൻ രക്ഷിച്ചത്

Viral Video, വൈറൽ വീഡിയോ, social, trend, fell from building, iemalayalam, ഐഇ മലയാളം

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീണ അരൂർ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കീഴൽ സ്വദേശി ബാബുരാജ് (45)രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.

Read More: കൊലവിളിയുമായെത്തിയ കാട്ടുകൊമ്പന്മാരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

കേരള ബാങ്ക് കെട്ടിടത്തിൽ നിന്ന് വീഴുന്നതിനിടെയാണ് വടകര കീഴൽ സ്വദേശി ബാബുവിന്റെ മനഃസാന്നിധ്യം ഒരു ജീവൻ രക്ഷിച്ചത്. അരൂർ സ്വദേശിയായ യുവാവ് ബാബുവുമായി സംസാരിക്കുന്നതിനിടയിലാണ് തലകറങ്ങി താഴേക്ക് മറിഞ്ഞത്. ബാബു പെട്ടെന്ന് യുവാവിന്റെ കാലിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.

സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായതോടെ നിരവധി പേർ ബാബുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. കീഴൽ സ്വദേശിയാണ് തയ്യിൽ മീത്തൽ ബാബു. ക്ഷേമനിധി തുക അടക്കാനാണ് ബാബുവും അപകടത്തിൽ പെട്ടയാളും ബാങ്കിലെത്തിയത്. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേയ്ക്ക് വിട്ടു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Man rescued youth who fell down from building video goes viral

Next Story
കൊലവിളിയുമായെത്തിയ കാട്ടുകൊമ്പന്മാരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോViral video, വൈറൽ വീഡിയോ, elephant, ആന, കാട്ടാന, tourist, വിനോദ സഞ്ചാരികൾ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com