പ്രണയം പറയാനും വിവാഹാഭ്യർഥന നടത്താനുമൊന്നും ഇപ്പോൾ പഴയ പോലെ അത്ര എളുപ്പമല്ല. നിങ്ങളുടെ പങ്കാളിക്ക് എന്നേക്കും ഓർത്തിരിക്കാൻ ഒരു നല്ല നിമിഷം സമ്മാനിക്കുക എന്നതുകൂടി അതിന്റെ ഭാഗമാക്കും. അതുകൊണ്ട് തന്നെ ആ ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുക.
Read More: ‘ഗോൾ അടിക്കല്ലേ മെസ്സിയേ, മാവൂരിലെ ചെക്കമ്മാര് സൊയ്ര്യം തരില്ല’
ഹവായ് സ്വദേശിയായ ക്രിസ് ഗാർത്തും തന്റെ കാമുകി ലോറൻ ഒയിക്ക് അത്തരത്തിൽ മനോഹരമായ ഒരു നിമിഷം സമ്മാനിക്കാനാണ് ആഗ്രഹിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവരും പരസ്പരം കണ്ടുമുട്ടിയ വൈക്കിയിലെ ക്വീൻസിൽ സർഫിങ്ങിനായി കാമുകിയെ കൊണ്ടുപോയി. സർഫിങ്ങിനിടെ കടലിന് നടുവിൽ വച്ച് ലോറനോട് വിവാഹാഭ്യർഥന നടത്താനായിരുന്നു ക്രിസിന്റെ തീരുമാനം. എന്നാൽ ഒരു നിമിഷം തിരമാലയകൾ ആഞ്ഞടിച്ചപ്പോൾ പ്രണയ മുഹൂർത്തം ആകെ കോമഡിയായി എന്നു വേണം പറയാൻ.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും സവിശേഷവുമായ ആ നിമിഷം പകർത്താൻ നിരവധി ഫോട്ടോഗ്രാഫർമാരെയും ക്രിസ് തയ്യാറാക്കി നിർത്തിയിരുന്നു. കടലിന് നടുവിൽ സർഫിങ്ങിനിടെ ലോറനോട് ക്രിസ് ആ ചോദ്യം ചോദിച്ചു, “ലോറൻ, നീയെന്നെ വിവാഹം ചെയ്യുമോ?” ലോറൻ സമ്മതം മൂളിയതും ക്രിസ് തന്റെ പോക്കറ്റിൽ നിന്നും മോതിരമെടുത്തു. എന്നാൽ പെട്ടെന്ന് തിര വരികയും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മോതിരം കടലിൽ വീഴുകയും ചെയ്തു.
എന്നാൽ ഇവിടം കൊണ്ടൊന്നും ആ പ്രൊപ്പോസൽ രംഗം അവസാനിച്ചില്ല. ഇനിയാണ് ട്വിസ്റ്റ്. അത്തരമൊരു അപകട സാധ്യത മുൻകൂട്ടി കണ്ട ക്രിസ് ഒരു മോതിരം അധികം കരുതിയിരുന്നു. അതുപക്ഷേ കടലിൽ പോയപ്പോൾ കൊണ്ടുപോയില്ല, കരയിൽ തന്നെ വച്ചു. എന്താലായും ഇരുവർക്കും മറക്കാനാകാത്ത ഒരു നിമിഷം തന്നെയാകും അതെന്ന് ഉറപ്പ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook