/indian-express-malayalam/media/media_files/uploads/2023/07/Amazon.png)
ക്യാമറ ലെൻസ് ഓർഡർ ചെയ്തപ്പോൾ വീട്ടിലെത്തിയത് കീൻവ സീഡുകൾ
ഡിസ്കൗണ്ട് സെയിലുകൾ പൊടിപ്പൊടിക്കുന്ന സമയങ്ങളിൽ ധാരാളം ആളുകൾ പല ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാറുണ്ട്. എന്നാൽ താൻ ഓർഡർ ചെയ്ത ഉത്പന്നത്തിൽ നിന്ന് വിപരീതമായാണ് ഡെലിവറി ലഭിച്ചതെന്ന പരാതികൾ പല പ്രാവശ്യവും ഉയർന്നു കേട്ടിരുന്നു. സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. 90,000 രൂപയുടെ ക്യാമറ ലെൻസ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തപ്പോൾ വീട്ടിലെത്തിയ ഉത്പന്നം കണ്ട് വെട്ടിലായിരിക്കുകയാണ് യുവാവ്.
ജൂലൈ 5 നാണ് ആമസോണിൽ നിന്ന് അരുൺ കുമാർ മെഹർ സിഗ്മ 24-70 f 2.8 ലെൻസ് ഓർഡർ ചെയ്തത്. പിറ്റേ ദിവസം തന്നെ ഓർഡർ വീട്ടിലെത്തിയെങ്കിലും പെട്ടി തുറന്നപ്പോൾ അരുൺ ഞെട്ടി. ഓർഡർ ഏറ്റുവാങ്ങുന്ന സമയത്തു തന്നെ പെട്ടി തുറന്നിരിക്കുകയായിരുന്നെന്നും ക്യാമറ ലെൻസിനു പകരം കീൻവ സീഡാണ് കണ്ടതെന്നും യുവാവ് ആരോപിക്കുന്നു. ലെൻസ് ബോക്സിൽ പാക്ക് ചെയ്തിരിക്കുന്ന കീൻവ സീഡിന്റെ ചിത്രങ്ങളും അരുൺ പങ്കുവച്ചിട്ടുണ്ട്.
Ordered a 90K INR Camera lens from Amazon, they have sent a lens box with a packet of quinoa seeds inside instead of the lens. Big scam by @amazonIN and Appario Retail. The lens box was also opened. Solve it asap. pic.twitter.com/oED7DG18mn
— Arun Kumar Meher (@arunkmeher) July 6, 2023
"90,000 രൂപയാണ് ക്യാമറ ലെൻസ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തപ്പോൾ അവർ ലെൻസ് ബോക്സിൽ പാക്ക് ചെയ്ത് അയച്ചത് കീൻവ സീഡുകളാണ്. അതു മാത്രമല്ല ലെൻസ് ബോക്സ് തുറന്നിരിക്കുകയുമായിരുന്നു. ഇതിന് എത്രയും പെട്ടെന്നൊരു പ്രതിവിധി കാണണം," അരുൺ ട്വിറ്ററിൽ കുറിച്ചു.
ഇതെങ്ങനെ സംഭിച്ചുവെന്ന് കൃത്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആമസോൺ ഇന്ത്യ അറിയിക്കുന്നു. "ഇതൊരിക്കലും അംഗീകരിക്കാനാകുന്ന കാര്യമല്ല. ഇതിനൊരു പ്രതിവിധി കാണണം. ഒന്നില്ലെങ്കിൽ ഞാൻ ഓർഡർ ചെയ്ത ക്യാമറ ലെൻസ് തരിക ഇല്ലെങ്കിൽ പണം തിരിച്ച് നൽകുക," അരുൺ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
"ഇതേ സംഭവം കഴിഞ്ഞ വർഷം എനിക്കും സംഭവിച്ചു. സിഗ്മ 150-160 ലെൻസാണ് ഞാൻ ഓർഡർ ചെയ്തത്. സിഗ്മ കേസിനെ കുറിച്ച് പോലും അവർ ബോധവാന്മാരെ ആയിരുന്നില്ല. ഒരു തയ്യൽ മെഷീനാണ് എനിക്ക് അയച്ചു തന്നത്," ഒരാൾ ട്വീറ്റിനു താഴെ കമന്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.