ഇടിമിന്നൽ ഉളളപ്പോൾ തുറസായ സ്ഥലത്ത് നിൽക്കരുതെന്ന് പറയാറുണ്ട്. പക്ഷേ പലരും ഇത് അവഗണിക്കാറാണ് പതിവ്. ഇത്തരം ജാഗ്രത നിർദേശങ്ങൾ പിന്തുടരാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് ബോധ്യപ്പെടുത്തുന്നൊരു ദൃശ്യമാണ് പുറത്തുവന്നിട്ടുളളത്

ഇടിമിന്നൽ തന്റെ ശരീരത്തിലേൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സൗത്ത് കരോലിനയിലെ റോമുലസ് ‌മക്‌നെയിൽ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. മഴയും ഇടിമിന്നലും ഉളളപ്പോൾ തുറസായ സ്ഥലത്തുകൂടെ കുടയും പിടിച്ച് നടക്കുമ്പോഴാണ് മക്‌നെയിലിന്റെ തൊട്ടരികിലായി ഇടിമിന്നലേറ്റത്. വലിയ പരുക്കുകളൊന്നും കൂടാതെ മക്‌നെയിൽ രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹം തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോയും ചിത്രവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇടിമിന്നലുളളപ്പോൾ പുറത്തിറങ്ങുന്നത് ഇടിമിന്നലേൽക്കാൻ സാധ്യതയുളളതായി താൻ ചിന്തിച്ചിരുന്നുവെന്ന് മക്നെയിൽ പറഞ്ഞതായി ഡബ്ല്യുഎംബിഎഫ് റിപ്പോർട്ട് ചെയ്യുന്നു. ഇടമിന്നലേൽക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ എത്രയും വേഗം വീട്ടിലെത്തി എന്തെങ്കിലും കഴിക്കുന്നതിനുവേണ്ടിയാണ് ഇടിമിന്നലുളളപ്പോൾ പുറത്തേക്കിറങ്ങിയതെന്നും മക്‌നെയിൽ പറഞ്ഞു. അതേസമയം, മക്‌നെയിൽ പോസ്റ്റ് വീഡിയോയും ചിത്രവും കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook