കല്‍പ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി എംപി. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയ്ക്ക് ചുംബനം നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്
കാറിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കുന്നതിനിടെയാണ് ഒരാള്‍ രാഹുലിനെ അപ്രതീക്ഷിതമായി ചുംബിക്കുന്നത്. കവിളില്‍ കിട്ടിയ ചുംബനം അപ്രതീക്ഷിതമായിരുന്നുവെങ്കിലും രാഹുലിന്റെ മുഖത്ത് ഭാവഭേദങ്ങളില്ലായിരുന്നു. എഎന്‍ഐയാണ് വീഡിയോ പങ്കുവച്ചത്.
ഇന്നലെയാണ് രാഹുല്‍ വയനാട്ടിലെത്തിയത്. കബനി നദിക്കരയിലെ വെള്ളപ്പൊക്കമുണ്ടായ ചാലിഗദ്ദ കോളനിയില്‍ രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തി. കോളനിക്കാരുമായി സംസാരിച്ച രാഹുല്‍ പരമാവധി സഹായം ലഭിക്കുന്നതിന് ഒപ്പം നില്‍ക്കുമെന്ന് പറഞ്ഞു. കോളനിക്കാരുമായി അരമണിക്കൂര്‍ സംസാരിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
#WATCH A man kisses Congress MP Rahul Gandhi during his visit to Wayanad in Kerala. pic.twitter.com/9WQxWQrjV8
— ANI (@ANI) August 28, 2019
അതേസമയം, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാക്കിസ്ഥാന് ഇടപെടേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്. പാക് ടെക്നോളജി മന്ത്രിയായ ഫവാദ് ഹുസൈന് ചൗധരിയാണ് രാഹുലിന് മറുപടി നല്‍കിയത്. തന്റെ മുത്തച്ഛനെ പോലെ ഉറച്ച നിലപാടെടുക്കണമെന്നായിരുന്നു ഫവാദിന്റെ പ്രതികരണം.
”നിങ്ങളുടെ രാഷ്ട്രീയത്തിലെ പ്രധാന പ്രശ്നം ആശയക്കുഴപ്പമാണ്. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടെടുക്കൂ, ഇന്ത്യയുടെ മതേതരത്വത്തിന്റേയും സ്വതന്ത്ര ചിന്തയുടേയും പ്രതീകമായ നിങ്ങളുടെ മുത്തച്ഛനെ പോലെ നിലപാടെടുക്കൂ” എന്നായിരുന്നു ഫവാദിന്റെ ട്വീറ്റ്.
Read More: Rahul Gandhi Wayanad Visit: മോദി രാജ്യത്ത് വിദ്വേഷം പരത്തുന്നു: രാഹുല്‍ ഗാന്ധി