സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുള്ള റീൽ കാറ്റഗറിയായ മേക്കോവർ ലുക്കുകൾ. നാടോടി പെൺകുട്ടിയുടെ സ്റ്റൈലിഷ് മേക്കോവർ മലയാളകര ഏറ്റെടുത്തിരുന്നു. അത്തരത്തിൽ ട്രെൻഡിങ്ങ് ലിസ്റ്റിലിടം നേടാൻ സാധ്യതയുള്ള ഒരു റീൽ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്ത് – സുജിത്ത് എന്നിവർ ചെയ്‌ത മേക്കോവർ ലുക്കാണ് വൈറലാകുന്നത്. ഒരു പുരുഷനെ സുന്ദരി മണവാട്ടി ലുക്കിലേക്ക് ട്രാൻസ്ഫോം ചെയ്യുകയാണ് ഈ ആർട്ടിസ്റ്റുകൾ. ഒറ്റ നോട്ടത്തിൽ ഒരു ബ്രൈഡൽ മേക്കോവർ എന്ന് തോന്നിക്കുന്ന ചിത്രത്തിനു പുറകിൽ ഒരു സുന്ദരനാണെന്നുള്ള സത്യം കാണികളെ അതിശയപ്പിച്ചേക്കാം.
ടാറ്റൂ ആർട്ടിസ്റ്റായ ആദിയാണ് ഈ മേക്കോവറിനു തയാറായി മുന്നോട്ടു വന്നത്. ഡ്രെസ് ഹാസ് നോ ജെൻഡർ എന്ന വാക്യങ്ങൾ മുഴങ്ങി കേൾക്കുന്ന സമൂഹത്തിലേക്ക് ഒരു പുതിയ ഉദാഹരണം സംഭവ ചെയ്തിരിക്കുകയാണ് ഈ സഹോദരങ്ങൾ. താരങ്ങളായ അനുശ്രീ, രശ്മി സോമൻ എന്നിവർ പ്രശംസിച്ചു കൊണ്ട് കമന്റു ചെയ്തിട്ടുണ്ട്.