പാമ്പുമായി കളിക്കുന്നത് വീഡിയോ പകര്‍ത്തിക്കൊണ്ടിരിക്കെ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ യുവാവിന്റെ തലയിലാണു പാമ്പ് കടിച്ചത്.

തലയിൽനിന്ന് പാമ്പിനെ വലിച്ചെടുക്കാൻ യുവാവ് ഏറെ പണിപ്പെടുന്നതും വീഡിയോയില്‍ കാണാം. പാമ്പിനെ പ്രകോപിപ്പിക്കുന്ന വിധത്തിലായിരുന്നു യുവാവിൻ്റെ പ്രകടനം. മുഖത്തോട് ചേര്‍ത്തുപിടിച്ചാണു യുവാവ് പാമ്പുമായി കളിക്കുന്നത്.

നിരവധി തവണ പാമ്പിനെ വായുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ പാമ്പ് പ്രകോപിതനാവുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ദ്വേഷ്യം മൂത്ത പാമ്പ് യുവാവിന്റെ തലയിൽ കടിച്ചു. പിന്നീട് അവിടെ നിന്ന് പിടിവിട്ടതുമില്ല.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook