/indian-express-malayalam/media/media_files/uploads/2023/06/aadipurush-trolls-.jpg)
Trends Desk/ IE Malayalam
പ്രഭാസ് നായകനായെത്തുന്ന 'ആദിപുരുഷ്' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളെക്കാൾ കൂടുതൽ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റു സംഭവവികാസങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹനുമാനായി തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടുകയും ചിത്രം കാണാൻ കുരങ്ങെത്തിയതുമൊക്കെ വൈറലായി. മാത്രമല്ല ഹനുമാന്റെ സീറ്റിലിരുന്ന് ചിത്രം കാണാനൊരുങ്ങിയ വ്യക്തിയെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയും ചെയ്തു. ഇതങ്ങ് ഹൈരദാബാദിലാണ് നടന്നതെങ്കിൽ കേരളത്തിൽ നിന്നുള്ളൊരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കേരളത്തിലെ ഒരു തിയേറ്ററിന്റെ മുൻപിലൂടെ ഹനുമാൻ വേഷവും ധരിച്ച് നടക്കുന്ന വ്യക്തിയുടെ വീഡിയോയാണ് വൈറലാകുന്നത്. കയ്യിലിരിക്കുന്ന ഗദ ഇടയ്ക്ക് വീശുന്നുമുണ്ട്. ജീൻസും ഷൂസുമണിഞ്ഞാണ് ഹനുമാൻ തിയേറ്ററിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. തൊടുപുഴയിൽ സ്ഥിതി ചെയ്യുന്ന തിയേറ്ററാണെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
'എന്റെ കോട്ടയം' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചത്. 'എങ്ങനെയുണ്ട് നുമ്മ പടം' എന്ന അടികുറിപ്പാണ് വീഡിയോയ്ക്ക് താഴെ നൽകിയത്. ഒരു സീറ്റ് അല്ലെ ഫ്രീ അപ്പോ ഈ ഗദ എവിടെ വക്കും, ഫ്രീ സീറ്റുണ്ടെന്ന് പറഞ്ഞ് വന്നതായിരിക്കും തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
/indian-express-malayalam/media/media_files/uploads/2023/06/Adipurush-Ravanan-troll.jpeg)
/indian-express-malayalam/media/media_files/uploads/2023/06/Adipurush-troll-2.jpeg)
ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ശേഷം റിവ്യൂകളേക്കാൾ കൂടുതൽ ട്രോളുകളാണ് എങ്ങും ചർച്ചയാകുന്നത്. രാവണന്റെ തലയെ പറ്റിയുള്ള ട്രോളുകളാണ് അധികം കാണുന്നത്. രാവണന്റെ തലയുടെ അലൈൻമെന്റ് തെറ്റി പോയെന്നാണ് പലരും തമാശപൂർവ്വം പറയുന്നത്.സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
തന്‍ഹാജി’യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ആദിപുരുഷ് ഒരുക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘സാഹോ’യ്ക്കും ‘രാധേശ്യാമി’നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ‘ആദിപുരുഷ്’ എന്ന ത്രിഡി ചിത്രം. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്, സെയ്ഫ് അലി ഖാനാണ് രാവണ വേഷം ചെയ്യുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് 2ഡി, 3ഡി സ്‌ക്രീനുകളിൽ ചിത്രം കാണാനാവും. മൂന്ന് മണിക്കൂറിനു അടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.