പലര്‍ക്കും പുള്‍ അപ് എടുക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഹെലിക്കോപ്റ്ററില്‍ പുള്‍ അപ് എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ് ഒരു യുവാവ്. വീഡിയോ ആണെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലും. പലരും യുവാവിന്റെ അഭ്യാസം കണ്ട് ഞെട്ടിയിരിക്കുകയാണ്.
അര്‍മേനിയക്കാരനാണ് റോമന്‍ സഹ്റാദിയനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇത് കേവലം അഭ്യാസപ്രകടനമല്ലായിരുന്നു. ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കാനുള്ള ശ്രമമായിരുന്നു.
മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ഒരു ഹെല്‍മെറ്റ് മാത്രം വച്ചായിരുന്നു റോമന്റെ ഹെലിക്കോപ്റ്റര്‍ അഭ്യാസം. പറക്കുന്ന കോപ്റ്ററില്‍ ഒരു മിനുറ്റില്‍ റോമന്‍ എടുത്തത് 23 പുള്‍ അപ്പുകളാണ്. ഒപ്പം ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി.
പലര്‍ക്കും റോമന്റെ അഭ്യാസം അത്ഭുതമായി തോന്നിയേക്കാം. പക്ഷെ റോമനിത് വെറും സിമ്പിള്‍. നിരവധി ലോക റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റോമന്‍ റെക്കോര്‍ഡ് കുറിച്ച ഒരു വിഭാഗം ഗിന്നസില്‍ ഉണ്ടെന്ന് തന്നെ പലര്‍ക്കുമറിയില്ലായിരുന്നു.
Also Read: പിണറായിയെക്കൊണ്ട് ‘കച്ച ബദാം’ പാടിച്ച് മോദി; മഹേഷിന്റെ രസക്കൂട്ട്