scorecardresearch

യുവാവിന്റെ ചെവിക്ക് അകത്ത് എട്ടുകാലി വല നെയ്തു; വീഡിയോ വൈറല്‍

തുടര്‍ന്ന് ചിലന്തിയുടെ നീക്കങ്ങള്‍ ചെറിയ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി

തുടര്‍ന്ന് ചിലന്തിയുടെ നീക്കങ്ങള്‍ ചെറിയ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി

author-image
Trends Desk
New Update
spider, ie malayalam

ചെവിക്ക് അകത്ത് ചൊറിച്ചില്‍ ഉണ്ടെന്ന് കാണിച്ച് ഡോക്ടര്‍മാരെ സമീപിച്ച യുവാവിന്റെ ചെവിയില്‍ നിന്നും ജീവനുളള എട്ടുകാലിയെ പുറത്തെടുത്തു. ലീ എന്ന ചൈനക്കാരന്റെ ചെവിയില്‍ നിന്നാണ് എട്ടുകാലിയെ പുറത്തെടുത്തതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ടുകാലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ചിലന്തിയുടെ നീക്കങ്ങള്‍ ചെറിയ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി.

Advertisment

ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ എട്ടുകാലി ചെവിക്ക് അകത്ത് വല നെയ്യുകയായിരുന്നു. വളരെ ചെറിയ ചിലന്തി ആയത് കൊണ്ട് തന്നെ പുറത്തെടുക്കാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് ചെവിയിലേക്ക് സാലിന്‍ ഒഴിച്ചാണ് ചിലന്തിയെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സമാനമായ അവസ്ഥ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ സമീപിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചെവിയില്‍ ചിലന്തി കയറിയ യുവാവിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

China Hospital Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: