Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

‘പാക്കിസ്ഥാന്‍ മൂർദാബാദ്’; തെരുവില്‍ ഷൂ വിറ്റ് കൊണ്ട് പാക്കിസ്ഥാനെതിരെ പ്രതിഷേധം

ബുര്‍ഖ ധരിച്ച് സമീപത്ത് കൂടെ പോയ സ്ത്രീയോട് പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്

നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായാണ് നില കൊളളുന്നത്. പാക്കിസ്ഥാനെതിരെ ശക്തമായ രീതിയിലാണ് ഓരോ മേഖലയിലുളളവരും പ്രതികരിച്ചത്. സിനിമ, കായികം, രാഷ്ട്രീയം, സാഹിത്യം, വ്യാപാരം തുടങ്ങി നിരവധി മേഖലകളില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുളള പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇതിനിടയിലാണ് ഒരു ഷൂ വില്‍പ്പനക്കാരന്‍ തന്റേതായ രീതിയില്‍ ഭീകരാക്രമണത്തെ അപലപിക്കുന്നത്.

ഇന്ത്യയിലെ ഒരു തെരുവില്‍ വച്ച് ഇദ്ദേഹം ‘പാക്കിസ്ഥാന്‍ മൂർദാബാദ്’ എന്ന മുദ്രാവാക്യം വിളികളോടെയാണ് ഷൂ വില്‍ക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. എവിടെ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം, ബുര്‍ഖ ധരിച്ച് സമീപത്ത് കൂടെ പോയ സ്ത്രീയോട് പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

ഉറുദു കവിയായ ഇമ്രാന്‍ പ്രതാപ്ഗാരിയാണ് വീഡിയോ ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും വ്യാപകമായി പ്രചരിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Man chants anti pakistan slogans to sell shoes in aftermath of pulwama attack

Next Story
‘എന്തു കൊണ്ടാണ് പാക്കിസ്ഥാനെ കുറിച്ച് ഒന്നും മിണ്ടാത്തത്’; സാനിയയുടെ കത്ത് വലിച്ചുകീറി സോഷ്യല്‍ മീഡിയ ആക്രമണം
The moderation of comments is automated and not cleared manually by malayalam.indianexpress.com