/indian-express-malayalam/media/media_files/uploads/2019/02/shoe-cats-001.jpg)
നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായാണ് നില കൊളളുന്നത്. പാക്കിസ്ഥാനെതിരെ ശക്തമായ രീതിയിലാണ് ഓരോ മേഖലയിലുളളവരും പ്രതികരിച്ചത്. സിനിമ, കായികം, രാഷ്ട്രീയം, സാഹിത്യം, വ്യാപാരം തുടങ്ങി നിരവധി മേഖലകളില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുളള പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇതിനിടയിലാണ് ഒരു ഷൂ വില്‍പ്പനക്കാരന്‍ തന്റേതായ രീതിയില്‍ ഭീകരാക്രമണത്തെ അപലപിക്കുന്നത്.
ഇന്ത്യയിലെ ഒരു തെരുവില്‍ വച്ച് ഇദ്ദേഹം 'പാക്കിസ്ഥാന്‍ മൂർദാബാദ്' എന്ന മുദ്രാവാക്യം വിളികളോടെയാണ് ഷൂ വില്‍ക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. എവിടെ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം, ബുര്‍ഖ ധരിച്ച് സമീപത്ത് കൂടെ പോയ സ്ത്രീയോട് പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
राष्ट्रवाद की बढिया मार्केटिंग pic.twitter.com/zkV3X4tmxN
— Imran Pratapgarhi (@ShayarImran) February 18, 2019
ഉറുദു കവിയായ ഇമ്രാന്‍ പ്രതാപ്ഗാരിയാണ് വീഡിയോ ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും വ്യാപകമായി പ്രചരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.