/indian-express-malayalam/media/media_files/uploads/2023/06/viral-video-.jpg)
മീൻ പിടിക്കാൻ ഇറങ്ങിയ ഒരു കൂട്ടം യുവാക്കളുടെ രസകരമായ വീഡിയോ
കൊച്ചിയിലുണ്ടായ ചാള ചാകരയുടെ വീഡിയോ സോഷ്യൽ മീഡിയയെ ഏറെ കൗതുകത്തിലാക്കിയിരുന്നു. ഫോർട്ട് കൊച്ചി, വൈപ്പിൻ പ്രദേശങ്ങളിലായാണ് ചാകര ഉണ്ടായത്. പ്രദേശവാസികൾ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ചാകരയ്ക്ക് സമാനമായ മറ്റൊരു വീഡിയോയാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിറയുന്നത്.
കടലിൽ മീൻ പിടിക്കാൻ പോകുന്ന ഒരു കൂട്ടം യുവാക്കൾ. അതിൽ ഒരാൾ ഒരു ടീഷർട്ട് അണിഞ്ഞ് കൊണ്ട് കടലിലേക്ക് ചാടുകയാണ്. തിരിച്ച് ബോട്ടിലേക്കെത്താൻ അയാൾ വളരെയധികം കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. കടലിൽ ചാടിയതു കൊണ്ട് നീന്തി കയറാൻ കഷ്ടപ്പെടുകയാണെന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റി, ആ ടീഷർട്ട് നിറയെ മീനാണെന്ന് ബോട്ടിലേക്ക് കയറുന്ന സമയത്താണ് വ്യക്തമാകുന്നത്.
ബോട്ടിലേക്ക് കയറുന്ന യുവാവിന്റെ ടീഷർട്ടിന്റെ അകത്ത് നിറയെ മീനാണ്. ഫുൾ സ്ലീവായ ടീ ഷർട്ടിന്റെ കൈകൾക്കുള്ളിലും മീനുകളിലുണ്ട്. ഈ രസകരമായ രംഗം കണ്ട് യുവാവിന്റെ കൂട്ടുകാരും പൊട്ടിച്ചിരിക്കുകയാണ്. ഇത്രയധികം മീൻ കടക്കുവാനായി എന്തു തരത്തിലുള്ള ടീഷർട്ടാണ് യുവാവ് അണിഞ്ഞതെന്ന് വ്യക്തമല്ല. ഒരു മിനുട്ടിലധിം ദൈർഘ്യമാണ് വീഡിയോയ്ക്കുള്ളത്.
ഒരേ സമയം പൊട്ടിച്ചിരിയും കൗതുകവും ഉണർത്തുന്ന ഈ വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിറയുകയാണ്. ഇനി ഒരു ടീഷർട്ട് അണിഞ്ഞ് കടലിൽ ചാടിയാലോ എന്ന ചിന്തയിലാണ് പലരും. വെറുതെ ചൂണ്ടയിട്ട് സമയം കളഞ്ഞു പകരം ഒരു ടീ ഷർട്ട് മേടിച്ചാൽ മതിയായിരുന്നു എന്നാണ് ഒരാളുടെ കമന്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us