Latest News

തോളിൽ തത്ത, കയ്യിൽ പെരുമ്പാമ്പ്; കൂളായി നടന്നുനീങ്ങി യുവാവ്

തോളിൽ തത്തയെയും കയ്യിൽ പെരുമ്പാമ്പിനെയും പിടിച്ച് ഡാൻസും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്

viral video, ie malayalam

തോളിൽ തത്തയും കയ്യിൽ പെരുമ്പാമ്പുമായി നടന്നുനീങ്ങുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ടിക്ടോക് ഉപയോക്താവായ ഹെയ്‌ലി റോബനാണ് വീഡിയോ പകർത്തിയത്. കാറിൽ തന്റെ കൂട്ടുകാർക്കൊപ്പം ഹെയ്‌‌ലി സിഗ്നൽ കാത്തുകിടക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ കണ്ടത്.

തോളിൽ തത്തയെയും കയ്യിൽ പെരുമ്പാമ്പിനെയും പിടിച്ച് ഡാൻസും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്. അപ്രതീക്ഷിത കാഴ്ച കണ്ട ഹെയ്‌ലി ഉടൻതന്നെ ദൃശ്യം പകർത്തി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കുളളിൽ വൈറലാവുകയായിരുന്നു. ഇതിനോടം 40,000 ലൈക്കും 1,000 ത്തോളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

അതേസമയം, നിരവധി പേർ യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചിട്ടുമുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Man casually walks with parrot on shoulder and python in hand viral video

Next Story
‘ഇങ്ങനെയാണോ ?’ ; കർഷകർക്കൊപ്പം തേയില നുള്ളി പ്രിയങ്ക, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express