ഡെലിവറി ബോയ് അഹിന്ദുവായതിനാൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഓർഡർ കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ട യുവാവിന് ചുട്ടമറുപടിയുമായി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ. സൊമാറ്റോ നൽകിയ ഹൃദയം കവരുന്ന മറുപടിക്ക് കൈയ്യടിയുമായി എത്തിയിരിക്കുകയാണ് സൈബർ ലോകം.

Read More: സൊമാട്ടോയില്‍ നിന്ന് 1.7 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; വെജിറ്റേറിയനെന്ന് പറഞ്ഞ് ബീഫ് തിന്നവരുടെ വിവരങ്ങളൊക്കെ പുറത്താകുമെന്ന് ട്രോളർമാർ

സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹിന്ദുവല്ലാത്ത ആളാണ് ഭക്ഷണം ഡെലിവറി ചെയ്യുന്നതെന്ന് അറിഞ്ഞതോടെ ഡെലിവറി ബോയിയെ മാറ്റാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാൽ അത് സാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. കാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലായെന്നും എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ കാന്‍സല്‍ ചെയ്താല്‍ മതിയെന്നും താൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താവ് അറിയിച്ചു. ട്വിറ്ററിലായിരുന്നു പോസ്റ്റ്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ.

റൈഡറുമായുള്ള പ്രശ്നം എന്താണെന്ന് അറിയാൻ ആഗ്രഹിച്ചിരുന്ന കമ്പനിയുടെ ഹെൽപ്പ്ഡെസ്കുമായി ആ ഉപഭോക്താവ് സംഭാഷണം നടത്തി.
“ഞങ്ങൾ ശ്രാവണ മാസം ആചരിക്കുന്നുണ്ട്, എനിക്ക് ഒരു മുസ്‌മിമിൽ നിന്നും ഭക്ഷണം ആവശ്യമില്ല” അയാൾ പറഞ്ഞു.

എന്നാല്‍ സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഉപഭോക്താവിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു ഉപഭോക്താവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ കുറിച്ചത്.

സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയലും കമ്പനിയുടെ തീരുമാനത്തിനൊപ്പം നിന്നു.

സംഭവത്തിൽ സൊമാറ്റോയ്ക്ക് പിന്തുണയുമായി മറ്റൊരു ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ഊബർ ഈറ്റ്സും എത്തി.

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. നടി സ്വര ഭാസ്കർ അടക്കമുള്ളവർ സൊമാറ്റോയുടെ നിലപാടിനെ പ്രശംസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook