റെയിൽവേ ട്രാക്കിൽ പാഞ്ഞടുക്കുകയായിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് 60കാരനെ രക്ഷിച്ച പൊലീസ് കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ ദഹിസാർ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് ഇറങ്ങിയ വയോധികൻ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പിന്നീട് തിരിച്ചുകയറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോളാണ് പൊലീസുദ്യോഗസ്ഥൻ ഇയാളെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്.
പ്ലാറ്റ്ഫോമിലേക്ക് കയറാൻ നേരമാണ് പ്രശ്നമുണ്ടായത്. ഈ അപകടം ശ്രദ്ധിച്ച പൊലീസ് കോൺസ്റ്റബിൾ എസ്ബി നിഗം ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് കോൺസ്റ്റബിൾ ഇയാളെ അടിക്കുന്നതും വീഡിയോയിൽ കാണാം.
#WATCH | Maharashtra: A constable of Mumbai Police helped a 60-year-old man, who got stuck at a railway track, save his life at Dahisar railway station in Mumbai yesterday. pic.twitter.com/lqzJYf09Cj
— ANI (@ANI) January 2, 2021
ReaD More: തിരുപ്പതി തീർത്ഥാടനത്തിനിടെ തളർന്നു വീണവരെ ചുമലിലേറ്റി കോൺസ്റ്റബിൾ; കൈയടിച്ച് സോഷ്യൽ മീഡിയ
പോലീസ് കോൺസ്റ്റബിളിന്റെ ധീരതയെയും സമയബന്ധിതമായ ഇടപെടലിനെയും പ്രശംസിച്ചുകൊണ്ട് പലരും വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook