scorecardresearch

മുറി ഇംഗ്ലീഷില്‍ സഹായം തേടി ഇന്ത്യക്കാരന്‍; താന്‍ ഇംഗ്ലീഷ് പഠിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സുഷമ സ്വരാജ്

അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

author-image
Trends Desk
New Update
Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani

കേന്ദ്ര മന്ത്രിസഭയില്‍ സോഷ്യല്‍മീഡിയയിലൂടേയും സജീവമായ സേവനം ചെയ്യുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. വിദേശകാര്യം സംബന്ധിച്ച കാര്യങ്ങള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ ആവശ്യം അറിയിച്ചാല്‍ യാതൊരു താമസവും കൂടാതെ വിദേശകാര്യമന്ത്രി ചെയ്ത് കൊടുക്കാറും ഉണ്ട്. ഇത്തവണ മലേഷ്യയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരന് വേണ്ടിയാണ് സുഷമ സഹായഹസ്തം നീട്ടിയിരിക്കുന്നത്. ഗേവി എന്ന് പേരുളള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സഹായം ആവശ്യപ്പെട്ട് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

Advertisment

പഞ്ചാബ് സ്വദേശിയായ അദ്ദേഹം മാനസികമായി സുഖമില്ലാത്ത തന്റെ സുഹൃത്തിനെ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ടിയാണ് സുഷമയോട് സഹായം തേടിയത്. എന്നാല്‍ ഗേവി ട്വീറ്റ് ചെയ്തതില്‍ വ്യാകരണ പിശകുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

Advertisment

എന്നാല്‍ ഗേവിയുടെ രക്ഷയ്ക്ക് സുഷമ സ്വരാജ് തന്നെ രംഗത്തെത്തി. താന്‍ പോലും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് സുഷമ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് ഉച്ചാരണവും വ്യാകരണവും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് പഠിച്ചതെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സുഷമയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

Twitter Sushama Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: