സഞ്ചരിക്കുന്ന വാഹനങ്ങളുടെ മുകളിലൂടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ബോളിവുഡില്‍ അജയ് ദേവഗണ്‍ കഴിഞ്ഞെ മറ്റുള്ളവരുള്ളു. എന്നാല്‍ പടുകൂറ്റൻ സ്ക്രീനില്‍ തെളിയുന്ന ത്രസിപ്പിക്കുന്ന സീനുകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ പണി പാളും. അത്തരത്തില്‍ രണ്ട് എസ് യു വികളുടെ മുകളില്‍ നിന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നോയിഡയിലാണ് സംഭവം.
ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മിഷണറേറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ ഗോല്‍മാല്‍ എന്ന ചിത്രത്തിലെ അജയ് ദേവഗണ്ണിന്റെ ഇന്‍ട്രൊ സീനിന് സമാനമായി രണ്ട് എസ് യു വികള്‍ക്ക് മുകളില്‍ നില്ക്കുന്ന യുവാവിനെ കാണാം. പിന്നാലെ ബൈക്കില്‍ ഒറ്റചക്രത്തില്‍ സഞ്ചിരിക്കുന്നുമുണ്ട് ഈ യുവാവ് തന്നെ.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുക മാത്രമല്ല വീഡിയോയില്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വീഡിയോയുടെ അടിസ്ഥാനത്തില്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തു. 21 കാരനായ രാജീവാണ് അഭ്യാസപ്രകടനം നടത്തിയത്. നോയിഡയിലെ സൊരാഖ വില്ലേജ് സ്വദേശിയാണ്.
വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു കാറും ബൈക്കും രാജീവിന്റേതു തന്നെയാണ്. മറ്റൊരു കാര്‍ ബന്ധുവിന്റെ പക്കല്‍ നിന്നും എടുത്തതാണ്. രാജീവ് തൊഴില്‍ രഹിതനാണെന്നും സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read: ഒരേ സമയം അഞ്ച് സൂപ്പര്‍ ഹീറോസിനെ വരച്ച് ചിത്രകാരന്; അമ്പരന്ന് നെറ്റിസണ്‍സ്; വീഡിയോ