scorecardresearch

കൊടുമൺ പോറ്റിയുടെ അതിഥിയായെത്തി മാമുക്കോയ; പൊട്ടിച്ചിരിപ്പിക്കുന്ന ഈ 'ഭ്രമയുഗ വീഡിയോ' കാണൂ

നടൻ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയുഗത്തിലെ സീനിന്റെ കോമഡി സ്പൂഫ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ പാണനായി വേഷമിടുന്ന അർജുന്റെ കഥാപാത്രത്തിന് പകരമാണ് മാമുക്കോയ എത്തുന്നത്.

നടൻ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയുഗത്തിലെ സീനിന്റെ കോമഡി സ്പൂഫ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ പാണനായി വേഷമിടുന്ന അർജുന്റെ കഥാപാത്രത്തിന് പകരമാണ് മാമുക്കോയ എത്തുന്നത്.

author-image
WebDesk
New Update
Mamukkoya | Mammootty | Bramayugam

ഷാമിൽ എഡിറ്റ്സ് എന്ന യൂട്യൂബ് പേജിൽ എപ്രിൽ 3ന് അപ് ലോഡ് ചെയ്ത ഈ തമാശ വീഡിയോ ഇതിനോടകം 13,000ത്തോളം പേരാണ് കണ്ടത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

നടൻ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയുഗത്തിലെ സീനിന്റെ കോമഡി സ്പൂഫ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ പാണനായി വേഷമിടുന്ന അർജുന്റെ കഥാപാത്രത്തിന് പകരമാണ് ഇതേ വീഡിയോയിൽ മാമുക്കോയയുടെ ഹംസക്കോസ എന്ന കഥാപാത്രത്തെ എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.

Advertisment

കൊടുമൺ പോറ്റിയുടെ ഇല്ലത്തേക്ക് ഓട്ടോയിലെത്തുന്ന ഹംസക്കോസ കൊടുമൺ പോറ്റിയെ ബാലകൃഷ്ണനെത്തും ചെകുത്താനെന്നും വിളിച്ച് ദേഷ്യപ്പെടുന്നുണ്ട്. എന്തിനാ ഇങ്ങോട്ട് വന്നതെന്ന് പോറ്റി ചോദിക്കുമ്പോൾ, 'അന്നെ പിടിക്കാൻ തന്നെ ചെകുത്താനേ," എന്നാണ് ഹംസക്കോയയുടെ മറുപടി. 

Mamukoya | bramayugam
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

തന്റെ ദാരിദ്ര്യം വെളിപ്പെടുത്തുന്ന ഹംസക്കോയയെ ഇല്ലത്ത് നിർത്താമെന്ന് കൊടുമൺ പോറ്റി സമ്മതിക്കുന്നതും പാട്ട് കേൾപ്പിക്കുന്നതും സിദ്ധാർത്ഥന്റെ കഥാപാത്രം തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഹംസക്കോയ സിദ്ധാർത്ഥന്റെ കഥാപാത്രത്തെ ചവിട്ടിത്തെറിപ്പിക്കുന്നത് കണ്ട് പോറ്റി ഞെട്ടുന്നതും കാണാം. 

Advertisment

ഷാമിൽ എഡിറ്റ്സ് എന്ന യൂട്യൂബ് പേജിൽ എപ്രിൽ 3ന് അപ് ലോഡ് ചെയ്ത ഈ തമാശ വീഡിയോ ഇതിനോടകം 13,000ത്തോളം പേരാണ് കണ്ടത്. മാമുക്കോയയെ വച്ച് വീഡിയോ എഡിറ്റ് ചെയ്ത ഷാമിലിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്.

"എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി," എന്നാണ് വീഡിയോ കണ്ട ഒരാൾ കമന്റിട്ടിരിക്കുന്നത്.

Read More

Viral Video Mammootty Mamukkoya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: