സിനിമ താരങ്ങളോട് രൂപഭാവങ്ങളിൽ അപാരസാദൃശ്യമുള്ള അപരന്മാർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മമ്മൂട്ടിയോടുള്ള ആരാധനയാൽ മമ്മൂട്ടിയുടെ സിനിമാരംഗങ്ങളും ഗാനരംഗങ്ങളുമൊക്കെ റീക്രിയേറ്റ് ചെയ്യുന്ന ഒരു ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗോപൻ ഗംഗോത്രിയാണ് മമ്മൂട്ടി റീലുകളിലൂടെ ശ്രദ്ധ കവരുന്നത്. രൂപത്തിലും മമ്മൂട്ടിയുമായി ചില സാദൃശ്യങ്ങൾ ഗോപനുണ്ട്.
ഗോപന്റെ വീഡിയോകൾക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്.